ഇഷ്ട എതിരാളികൾക്ക് എതിരെ രോഹിത് തകർക്കുമെന്ന് ആരാധകർ, താരത്തെ കാത്ത് റെക്കോഡ്

ഐ.പി.എൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസ് 5 കളികൾ വരെ തുടർച്ചയായി തോറ്റ ചരിത്രം ഉണ്ടായിട്ടുണ്ട്. ആ സീസണിൽ കിരീടം ജയിച്ചാണ് മുംബൈ മടങ്ങിയത്. ചരിത്രത്തിലെ ആ മോശം സീസണിനെ ഓർമ്മിപ്പിക്കുന്ന നാല് മത്സരങ്ങളാണ് ടീം ഇതുവരെ കളിച്ചത്. താരങ്ങളുടെ മോശം ഫോമാണ് ടീമിനെ കഷ്ടത്തിൽ ആക്കുന്ന കാര്യം. ഇന്ന് മോശം ഫോമിൽ ഉള്ള താരങ്ങൾ എല്ലാം താളം കണ്ടെത്തും എന്നുള്ള പ്രതീക്ഷയിൽ ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങുന്ന മുംബൈ നായകൻ രോഹിതിനെ കാത്തിരിക്കുന്നത് ഒരു റെക്കോർഡാണ്.

25 റൺസ് കൂടി നേടിയാൽ ടി20യിൽ 10,000 റൺസ് ക്ലബിലെത്താം ഹിറ്റ്‌മാന്. വിരാട് കോഹ്‌ലിക്ക്‌ ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകും ഇതോടെ രോഹിത് ശർമ. സീസണിൽ ഇതുവരെ താളം കണ്ടെത്താൻ താരത്തിനായിട്ടില്ല. എങ്കിലും പഞ്ചാബ് കിങ്‌സ് താരത്തിന്റെ ഇഷ്ട എതിരാളി ആയതിനാൽ ഇന്ന് റൺസ് പിറക്കും എന്നാണ് ആരാധക പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ ഒന്നും കണ്ടിട്ടില്ലാത്ത രീതിയിൽ ഹിറ്റ്മാന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടുന്നുണ്ട് ഈ വർഷം. ഇന്ന് എങ്കിലും ട്രോൾ കേൾക്കേണ്ടി വരില്ല എന്നാണ് ആരാധക പ്രതീക്ഷ