അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിന് മുന്നോടിയായി മിനി താരലേലം ഉടനെയുണ്ടായേക്കാവുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഐപിഎൽ ടീമുകൾ പല താരങ്ങളെയും ട്രേഡ് ചെയ്‌തേക്കും എന്ന് സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മുംബൈ ഇന്ത്യൻസിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൈവിട്ട താരത്തെ തിരിച്ചെത്തിക്കാന്‍ മുംബൈ ഇന്ത്യൻസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ കൈവിട്ട വെടിക്കെട്ട് ഓപ്പണര്‍ ഇഷാന്‍ കിഷനെയാണ് മുംബൈ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Read more
രോഹിത് ശർമ്മ വിരമിക്കാൻ ഇനി അധിക നാൾ ഇല്ലാത്തത് കൊണ്ടാണ് ഇഷാൻ കിഷനെ ടീമിലേക്ക് തിരികെയെത്തിക്കുന്നത്. ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഗുണകരമാകുമെന്നാണ് ടീമിന്‍റെ വിലയിരുത്തല്‍.







