യുവിയുടെ സഹോദരിയെ 'ലൈനടിച്ച' രോഹിത്! കൈയോടെ മുന്നറിയിപ്പ് നല്‍കി താരം

ഭാര്യ റിതിക സജ്ദേയെ ആദ്യം കണ്ട സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഒരു പരസ്യ ഷൂട്ടിനിടെയാണ് ഇരുവരും ആദ്യമായി നേരില്‍ കാണുന്നത്. ഇവരെ പരസ്പരം പരിചയപ്പെടുത്തിയത് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗായിരുന്നു.

‘ഒരു പരസ്യ ഷൂട്ടിംഗ് വേളയിലാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. എനിക്കൊപ്പം അന്നു യുവരാജ് സിംഗും ഇര്‍ഫാന്‍ പഠാനുമുണ്ടായിരുന്നു. ഷൂട്ടില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയ ഉടന്‍ തന്നെ ഞാന്‍ യുവിയെ കാണാനാണ് പോയത്. യുവിയെ കാണാന്‍ ചെന്നപ്പോള്‍ അവിടെ റിതികയുമുണ്ടായിരുന്നു. കാരണം അവളായിരുന്നു ആ പരസ്യ ഷൂട്ട് കൈകാര്യം ചെയ്തിരുന്നത്.’

‘കണ്ടയുടന്‍ തന്നെ യുവി പാജിയോടു ഞാന്‍ ഹായ് പറഞ്ഞു. തിരിച്ചും ഹായ് പറഞ്ഞ അദ്ദേഹം റിതികയ്ക്കു നേരെ വിരല്‍ ചൂണ്ടി ഇവള്‍ എന്റെ സഹോദരിയാണ്, ഇവളെ നീ നോക്കുക പോലും ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി.’

‘യുവി പാജി ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്കു ദേഷ്യം തോന്നി. ഇതു മനസ്സില്‍ വെ ആ ഷൂട്ടിലുനടീളം ദേഷ്യത്തോടെയാണ് ഞാന്‍ റിതികയെ നോക്കിയത്. എന്നാല്‍ പിന്നീട് പയ്യെ എല്ലാം ശരിയായി വന്നു.’ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ ഷോയില്‍ രോഹിത് പറഞ്ഞു.

2015ലായിരുന്നു രോഹിത്-റിതിക വിവാഹം. ഇന്ന് ഇന്ത്യന്‍ ടീമിന്റെ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമാണ് റിതിക. ഒപ്പം മകള്‍ സമെയ്റയുമുണ്ട്.