കലിപ്പ് തീരണില്ലലോ ദൈവമേ, വിക്കറ്റ് പോയതിന് പിന്നാലെ കട്ട കലിപ്പിൽ ദേഷ്യം കാട്ടി ഋഷഭ് പന്ത്; ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ സംഭവിച്ചത്, വീഡിയോ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്തിൻ്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ അത്ര മാസ് ആയിട്ടില്ല. ഐപിഎൽ 2024ലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റുകൊണ്ടോ ഡൽഹി ക്യാപിറ്റൽസിൻ്റെ നായകൻ എന്ന നിലയിലോ പന്ത് മികച്ച പ്രകടനം പുറത്തെടുത്തില്ല. തുടർച്ചയായ തോല്വികളോടെ ഡിസിയുടെ ഈ വർഷം പ്ലേ ഓഫിലെത്താനുള്ള സാധ്യതകളെ കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

നാലാം ഓവറിൽ റിക്കി ഭുയിയുടെ വിക്കറ്റ് വീണതിന് ശേഷം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പന്ത്, ആർആർ പേസർ നാന്ദ്രെ ബർഗറെ ബൗണ്ടറി അടിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്. പക്ഷേ അദ്ദേഹത്തിൻ്റെ അടുത്ത നാല് പന്തുകൾ ഡോട്ട് ബോളുകളായിരുന്നു. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനെ തൻ്റെ ആദ്യ ഓവറിൽ തന്നെ സിക്‌സറിന് പറത്തി തുടങ്ങിയ പന്ത് നല്ല ഫോമിൽ ആണെന്ന് തോന്നിച്ചെങ്കിലും ചാഹലിനെതിരെ അന്ബാശ്യമായ ഷോട്ടിന് ശ്രമിച്ച് കീപ്പർ ക്യാച്ചായി പുറത്താക്കുക ആയിരുന്നു.

ചാഹൽ തൻ്റെ രണ്ടാം ഓവർ എറിയാൻ തിരിച്ചെത്തിയപ്പോൾ ഡിസിക്ക് 7 ഓവറിൽ 81 റൺസ് വേണമായിരുന്നു. ഓരോ പന്തിനും ശേഷവും ആവശ്യമായ നിരക്ക് ഉയരുന്നതിനാൽ, ഡിസിയുടെ ചേസ് വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ പന്തിന് എന്തെങ്കിലും ചെയ്യേണ്ടിവന്നു. പന്തിൻ്റെ ഭാഗത്ത് നിന്നും ആക്രമണം പ്രതീക്ഷിച്ച ചാഹൽ ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഫ്ലാറ്റ് ഡെലിവറി ബൗൾ ചെയ്തു. ബാക്ക് ഫൂട്ടിൽ കളിച്ചെങ്കിലും കീപ്പർ സഞ്ജു സാംസണിന് എഡ്ജ് നൽകി മടങ്ങുക ആയിരുന്നു.

RR-നുള്ള ഒരു വലിയ വിക്കറ്റും മത്സരത്തെ അവർക്കനുകൂലമായി ചായിച്ച സംഭവവുമായിരുന്നു അത്. പന്തിന് അത് അറിയാമായിരുന്നു. തിരികെ ചെഞ്ച്റൂമിലേക്ക് നടക്കുമ്പോൾ, പന്തിന് നിരാശ അടക്കാനായില്ല, സൈഡ് സ്ക്രീനിൻ്റെ ഒരു ഭാഗത്ത് ആഞ്ഞടിക്കുന്നതും ദേഷ്യം അടക്കാൻ സാധിക്കാതെ എന്തൊക്കെയോ ചെയ്യുന്നതും കാണാൻ സാധിച്ചു.

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 12 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ മറുപടിയായി ഡൽഹിക്ക് നേടാൻ സാധിച്ചത് 173 റൺസ് മാത്രമാണ്. ഡേവിഡ് വാർണർ 49 ട്രിസ്റ്റാൻ സ്റ്റബ്സ് 44 എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് മധ്യ ഓവറുകലുകളിലും അവസാന ഓവറുകളിലും മനോഹരമായി പന്തെറിഞ്ഞ രാജസ്ഥാൻ വിജയം ഉറപ്പിക്കുക ആയിരുന്നു. ടീമിനായി ചഹാൽ, ബർഗർ എന്നിവർ രണ്ട് വിക്കറ്റുകളും ആവേഷ് ഖാൻ ഒരു വിക്കറ്റും തിളങ്ങി.