RCB UPDATES: ആർസിബി ക്യാമ്പിൽ പൊട്ടിത്തെറി, വിരാട് കോഹ്‌ലിയുടെ പ്രവർത്തികളിൽ നിന്ന് അത് വ്യക്തം; വഴക്ക് ആ താരവുമായി; വീഡിയോ കാണാം

ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന്റെ അപരാജിത കുതിപ്പിന് തടയിടാൻ ബാംഗ്ലൂരിനും ആയില്ല. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് ഡൽഹി തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ 164 ലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 53 പന്തുകൾ നേരിട്ട് 93 റൺസ് അടിച്ചെടുത്ത കെ എൽ രാഹുലിന്റെ തകർപ്പൻ ഇന്നിംഗ്സ് ആണ് ടീമിന് മികച്ച ജയം ഒരുക്കിയത്. കളിയുടെ ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ഡൽഹിക്ക് വേണ്ടി രാഹുൽ, ട്രിസ്റ്റൺ സ്റ്റബ്‌സ് (38) നിർണായക കൂട്ടുകെട്ട് പടുത്തുയർത്തുക ആയിരുന്നു.

അതേസമയം കളിയുടെ അവസാന ഘട്ടങ്ങളിൽ രാഹുൽ ഇന്നിങ്സിന്റെ വേഗത കൂട്ടി തുടങ്ങിയപ്പോൾ, ആർ‌സി‌ബി സൂപ്പർ താരം വിരാട് കോഹ്‌ലി പരിശീലകൻ ദിനേശ് കാർത്തിക്കുമായി സജീവമായ ചർച്ചയിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും ചർച്ചയായി. ക്യാപ്റ്റൻ രജത് പട്ടീദാർ എടുത്ത തീരുമാനത്തോട് കോഹ്‌ലിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ഈ വീഡിയോ തുടക്കമിട്ടു.

ആർസിബി നായകൻ എടുത്ത ചില തീരുമാനങ്ങളിൽ അസ്വസ്ഥനായ കോഹ്‌ലി ഇത് സംബന്ധിച്ചാണ് കാർത്തിക്കുമായി സംസാരിച്ചത്. ലൈവ് ടിവിയിൽ സംഭവം സംപ്രേഷണം ചെയ്തപ്പോൾ, വിരാട് എന്ത് കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാലും അത് നായകൻ പട്ടീദാറിനെ അറിയിക്കണമെന്ന് കമന്റേറ്റർമാരായ ആകാശ് ചോപ്രയും വീരേന്ദർ സെവാഗും ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സ്ട്രെറ്റർജിക്ക് ടൈം ഔട്ട് സമയത്ത് ടീമിനൊപ്പം കോഹ്‌ലി ചേർന്നില്ല എന്നുള്ളതും കാർത്തിക്കിനോട് സംസാരിച്ചത് പോലെ സീനിയർ പേസർ ഭുവനേശ്വർ കുമാറിനോടും താരം സംസാരിച്ചതും എല്ലാം ചേർത്ത് വായിക്കുമ്പോൾ എന്തോ എവിടെയോ ഒരു പ്രശ്നം ടീമിൽ ഉണ്ടെന്ന് വ്യക്തമാണ്. മത്സരത്തിൽ ആർസിബിക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Stories

'നിരപരാധിയാണെന്നറിഞ്ഞിട്ടും ഭീഷിണിപ്പെടുത്തി, നാട് വിട്ട് പോകണമെന്ന് പറഞ്ഞു'; പൊലീസിന്റെ കൊടിയ പീഡനത്തിനിരയായ ദളിത് യുവതിയും കുടുംബവും നേരിട്ടത് കൊടും ക്രൂരത

IPL 2025: അവന്മാരാണ് എല്ലാത്തിനും കാരണം, നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ, ഇങ്ങനെ പോയാല്‍ ഒരു കുന്തവും കിട്ടില്ല, വിമര്‍ശിച്ച് മുന്‍ താരം

'19-ാം വയസില്‍ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങി, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.. ഒടുവില്‍ വീണ്ടും സിനിമയിലേക്ക്'

വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു

'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്