ദയവ് ചെയ്ത് ആ താക്കൂറിനെ കളിപ്പിക്കരുത്, ഒരു ഗുണവും ചെയ്യില്ല, പകരം അവൻ ഇറങ്ങട്ടെ: കൃഷ്ണമാചാരി ശ്രീകാന്ത്

കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ, ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിന് പകരം എന്തായാലും വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്നെ ഇറങ്ങണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത് വാദിച്ചു. ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ പുതുവർഷത്തിൽ നടക്കുന്ന ടെസ്റ്റിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

തന്റെ യൂട്യൂബ് ചാനലിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ച ശ്രീകാന്ത്, ഷാർദുലിനേക്കാൾ മിടുക്കാനാണ് അശ്വിൻ എന്നും അവനെ തന്നെ ഇറക്കണം എന്നും ശ്രീകാന്ത് പറഞ്ഞു. രണ്ടാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ കൂടെ അശ്വിൻ കൂടി ചേരുമ്പോൾ ടീം സ്ട്രോങ്ങ് ആകുമെന്ന് ശ്രീകാന്ത് പറഞ്ഞു. സെഞ്ചൂറിയൻ ടെസ്റ്റിൽ 19 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി അശ്വിൻ പിശുക്കിലാണ് പന്തെറിഞ്ഞത്.

“ശാർദുലിനേക്കാൾ ഉപരി ഞാൻ അശ്വിനെ തിരഞ്ഞെടുക്കും. അശ്വിൻ മികച്ചവനാണെന്ന് ഞാൻ കരുതുന്നു. ഞാൻ അശ്വിനെ ഷാർദുലിന് പകരക്കാരനാക്കും. ഒരുപക്ഷേ, അവൻ ജഡേജയുമായി ചേർന്ന് ഫലപ്രദമായി പങ്കാളിയാകും.. അവർക്ക് സഹകരിച്ച് 4-5 വിക്കറ്റ് വീഴ്ത്താനാകും ”അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്ക് അവരുടെ ബാറ്റർമാരെ ബുദ്ധിമുട്ടിക്കണമെങ്കിൽ, അവിടെ സ്പിന്നർമാർ വേണം. പ്രസിദ് കൃഷ്ണയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ ഇപ്പോൾ ഒഴിവാക്കുന്നത് അന്യായമാണ്. ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അരങ്ങേറ്റത്തിന് ശേഷം ഒരാളെ ഒഴിവാക്കുന്നത് അന്യായമാണ്. ശാർദുൽ താക്കൂർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ കളിച്ച എട്ട് ടെസ്റ്റ് പരമ്പരകളിൽ ഏഴും തോറ്റ ഇന്ത്യ ഒരു പരമ്പര സമനിലയിൽ അവസാനിച്ചു. ഈ പരമ്പരയും സമനിലയിൽ അവസാനിപ്പിക്കാൻ ഉറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.