ഇന്ത്യയിൽ നടക്കുന്ന ലോക കപ്പ് പാകിസ്ഥാൻ സ്വന്തമാക്കും, ഞങ്ങളുടെ ആരാധകർക്ക് ആ സമ്മാനം നൽകും; ലോക കപ്പ് ജയിക്കുമെന്ന് ബാബർ

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കിരീടമാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പറയുന്നു. 2023 ലോകകപ്പ് പാകിസ്ഥാൻ കളിക്കുമോ എന്ന കാര്യത്തിൽ പോലും ഉറപ്പ് ഇല്ലെങ്കിലും പാകിസ്ഥാൻ നായകൻ ആഗ്രഹിക്കുന്നത് ആ ലോകകപ്പിൽ കിരീടവുമായി മടങ്ങുന്ന കാര്യമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്താനായി എല്ലാ ഫോര്മാറ്റിലും മികച്ച പ്രകടനം നടത്തുന്ന ആളാണ് ബാബർ . 2022 യഥാർത്ഥത്തിൽ ബാബർ നിറഞ്ഞാടിയ ഒരു വർഷമായിരുന്നു. അത്തരത്തിൽ ഉള്ള വർഷത്തിൽ 2023ൽ തന്റെ ലക്ഷ്യങ്ങളാണ് ബാബർ പറയുന്നത്.

പി‌എസ്‌എല്ലിന്റെ നിലവിലെ സീസണിൽ സെഞ്ച്വറി നേടുകയും ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാകുകയുമാണ് തന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങളെന്ന് ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിച്ച ബാബർ ചൂണ്ടിക്കാട്ടി.

“എനിക്ക് ഒരുപാട് നേടാൻ ഉണ്ട്, എന്നാൽ ഈ സീസണിൽ കന്നി പിഎസ്എൽ സെഞ്ച്വറി നേടുകയും പെഷവാർ സാൽമിക്ക് വേണ്ടി പിഎസ്എൽ നേടുകയും ചെയ്യുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. ഈ വർഷത്തെ ഐസിസി ലോകകപ്പ് 2023 ഇന്ത്യയിൽ നടക്കുമ്പോൾ അതിൽ എന്റെ ടീമിന് വിജയിക്കണം, അതാണ് എന്റെ ലക്‌ഷ്യം.”

Latest Stories

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്