ഏകദിന ലോകകപ്പ്: വിരാടും ന്യൂസിലൻഡും ചില കണക്കുകളും; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും; പ്രമുഖരും കോഹ്‌ലിയും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനൽ ഇന്ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. അതിനിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ടൂർണമെന്റിൽ ഇന്ത്യ പുലർത്തിയ മികച്ച ഫോം ഇന്നും തുടരുമെന്നാണ് ആരാധകർ കരുതുന്നത്. അതേസമയം കിവീസ് ആകട്ടെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് എതിരെ പുലർത്തിയ മേധാവിത്വം ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ ടൂർണമെന്റിൽ കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ ജയിച്ചത്. സൂപ്പർ താരങ്ങൾ എല്ലാവരും മികച്ച ഫോമിലാണ് കളിക്കുന്നത്. ബാറ്റിംഗിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മികച്ച ഫോം പുലർത്തുമ്പോൾ വിരാടിന്റെ കിവീസിനെതിരെയുള്ള കണക്കുകൾ ചർച്ച ആകുകയാണ്.

ഇതുവരെ ഏകദിനത്തിൽ ബോൾട്ടിനെതിരെ 145 റൺസ് നേടിയ കോഹ്‌ലി മൂന്ന് തവണ അദ്ദേഹത്തിന് മുന്നിൽ വീണിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 105 ആണ്. ടിം സൗദിക്ക് എതിരെ ആകട്ടെ 205 റൺസ് നേടിയപ്പോൾ 6 തവണ അദ്ദേഹത്തിന് മുന്നിൽ താരം വീണിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 101 ആണ്. ലോക്കി ഫെർഗുസണിലേക്ക് വരുമ്പോൾ 68 റൺസ് അദ്ദേഹത്തിന് എതിരെ നേടിയ താരം 1 തവണ അദ്ദേഹത്തിന് മുന്നിൽ വീണപ്പോൾ സ്ട്രൈക്ക് റേറ്റ് 130 ആണ്. മിച്ചൽ സാന്റ്നർക്ക് എതിരെ 164 റൺസ് നേടിയ താരം 3 തവണ അദ്ദേഹത്തിന് മുന്നിൽ വീണപ്പോൾ അവിടെ സ്ട്രൈക്ക് റേറ്റ് 69 ആണ്.

ഇന്ന് സൗത്തി, സാന്റ്നർ താരങ്ങളെ കോഹ്‌ലി സൂക്ഷിച്ച് നേരിട്ട് ഇല്ലെങ്കിൽ പണി പാളുമെന്ന ഉറപ്പാണ്. ഇതിൽ തന്നെ സാന്റ്നർ കോഹ്‌ലിക്ക് ഭീക്ഷണിയാകും. സമീപകാലത്ത് ലെഫ്റ്റ് ആം സ്പിന്നറുമാർക്ക് എതിരെ പതറിയിട്ടുള്ള കോഹ്‌ലി ഇന്ന് സാന്റ്നറുടെ കെണിയിൽ വീഴാതെ കളിച്ചാൽ അത് ഇന്ത്യക്ക് ഗുണമാകും.