ഏകദിന ലോകകപ്പ്: 1168 പന്തുകള്‍ക്ക് ശേഷം പവര്‍പ്ലേയില്‍ അത് സാധ്യമാക്കി പാകിസ്ഥാന്‍

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 22-ാം മത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പവര്‍പ്ലേയില്‍ പാക് ഓപ്പണര്‍മാര്‍ സ്ഥിരതയോടെ തുടങ്ങിയപ്പോള്‍, മുജീബ് ഉര്‍ റഹ്‌മാന്റെ ഒരു പന്ത് ലോംഗ് ഓഫിലേക്ക് സിക്‌സര്‍ പായിച്ച് അബ്ദുല്ല ഷഫീഖ് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 1168 പന്തുകളുടെ നീണ്ട വെല്ലുവിളി നിറഞ്ഞ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ പവര്‍പ്ലേയില്‍ നേടുന്ന ആദ്യ സിക്‌സാണ് ഇത്.

ടൂര്‍ണമെന്റില്‍ നന്നായി തുടങ്ങിയ ശേഷം പിന്നീട് ട്രാക്ക് തെറ്റിയ പാകിസ്താനു സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്.

ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്‌സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെ പാകിസ്ഥാന്‍ഡ തുടങ്ങിയത്. എന്നിരുന്നാലും, ആ ആവേശം നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. യഥാക്രമം ഇന്ത്യയ്‌ക്കെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും പരാജയപ്പെട്ട പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ഡ അഞ്ചാം സ്ഥാനത്താണ്.