ഏകദിന ലോകകപ്പ്: ടോസ് രോഹിത്തിനെ തുണച്ചില്ല, പ്രതീക്ഷകള്‍ തെറ്റി, സൂപ്പര്‍ താരം ബെഞ്ചില്‍ തന്നെ

ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

തുടര്‍ച്ചയായ ഏഴാം വിജയത്തിലാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വരുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ യോഗ്യത ലഭിക്കുക.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Read more

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ഏഞ്ചലോ മാത്യൂസ്, ദുഷന്‍ ഹേമന്ത, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശങ്ക.