ഏകദിന ലോകകപ്പ്: അന്നും ചതിച്ചത് റൺ ഔട്ട്, ഇന്നും ചതിച്ചത് റൺ ഔട്ട്; കിവീസിന് ശാപം; ഇനി ത്രിൽ ഇല്ല എന്നൊക്കെ പറഞ്ഞ് കരയരുത്

എല്ലാ കാലത്തും കിവികളുടെ അവസ്ഥ ഇങ്ങനെ തന്നെ ആയിരുന്നു. മനോഹരമായി കളിക്കും, നല്ല സ്ക്വാഡുണ്ട്, നല്ല ഒത്തൊരുമയുണ്ട്, എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ എന്തൊക്കെയോ ഒരു മിസ്സിംഗ് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ മിസിങ്ങാണ് പലപ്പോഴും അവരെ ചതിച്ചിട്ടുണ്ട്. ഈ കാലത്ത് നേടിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഒഴികെ എടുത്ത് പറയാൻ വലിയ നേട്ടങ്ങൾ ഒന്നും ടീമിന് ഇല്ലാതെ പോയതും ഈ ഭാഗ്യക്കേട് കൊണ്ട് തന്നെ ആയിരുന്നു.

2019 ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിലെ നിർണായക റൺ ഔട്ട് ആ കിരീടം എന്ന സ്വപ്നം അവരെ തകർത്തിരുന്നു. അന്ന് റൺ ഔട്ട് ഭാഗ്യം അവരെ തകർത്തപ്പോൾ ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ആവേശ പോരിലും അവരെ റൺ ഔട്ട് ഭാഗ്യം ചതിച്ചു. നന്നായി കളിച്ച ജിമ്മി നിഷാം റൺ ഔട്ട് ആയതോടെയാണ് കിവികൾ തോൽവി ഉറപ്പിച്ചത്. 389 റൺ എന്ന കൂറ്റൻ സ്കോർ പിന്തുടർന്നിട്ടും കിവികൾ അതിന്റെ അടുത്തെത്തി 5 റൺ മാത്രം അകലെയാണ് വീണത്.

ശരിക്കും പറഞ്ഞാൽ പൊരുതി കീഴടങ്ങി എന്ന് തന്നെ പറയാം. അത്ര മനോഹരമായിട്ട് അവർ ശ്രമിച്ചു. ഒന്നോ രണ്ടോ നല്ല ഇന്നിംഗ്സ് ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു എന്ന് ഉറപ്പിക്കാം. കൂറ്റൻ ജയം മോഹിച്ച ഓസ്‌ട്രേലിയയുടെ റൺ റേറ്റ് കുറക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു.

ഓപ്പണറുമാർ പുറത്തായ ശേഷം ക്രീസിൽ ഒത്തുചേർന്ന മിച്ചൽ- രവീന്ദ്ര സഖ്യം അവരെ കരകയറ്റി. ഈ ലോകകപ്പിൽ പല പ്രാവശ്യം കണ്ട കാഴ്ചയാണ് ഇരുവരും മികച്ച ഇന്നിംഗ്സിലൂടെ ടീമിനെ കരകയറ്റുന്നത്. ഇന്നും അത് തുടർന്നപ്പോൾ ടീമിന് കാര്യങ്ങൾ പതുക്കെ അനുകൂലമായി വന്നെന്ന് പറയാം. മിച്ചൽ അർദ്ധ സെഞ്ച്വറി നേടി പുറത്തായിട്ടും രവീന്ദ്ര ഓസ്‌ട്രേലിയൻ ബോളറുമാരെ ബുദ്ധിമുട്ടിച്ചു.

ഒരു സമയം അവരെ ഭയപ്പെടുത്തി എന്ന് പറഞ്ഞാലും ആ വാക്ക് തെറ്റാകില്ല. അത്ര മനോഹരമായിട്ടാണ് താരം കളിച്ചത്. സിക്‌സും ഫോറം യദേഷ്ടം പിറക്കുക മാത്രമായിരുന്നില്ല സിംഗിളുകളും ഡബിളുകളും യദേഷ്ടം പിറന്ന ആ ബാറ്റിൽ നിന്ന് ഡോട്ട് ബോളുകൾ നന്നേ കുറവായിരുന്നു. ഒടുവിൽ 89 പന്തിൽ 116 റൺ എടുത്ത് പുറത്താകുമ്പോൾ സാക്ഷി ആയത് മനോഹരമായ ഇന്നിങ്സിന് തന്നെ ആണെന്ന് പറയാം

ഇന്നലെ സൗത്താഫ്രിക്ക പാകിസ്ഥാൻ മത്സരം, ഇന്ന് ഓസ്‌ട്രേലിയയുടെ വിജയം ഇത് എല്ലാം ആവേശ മത്സരങ്ങളുടെ സൂചന ആണ്. ഇനി ആവേശം ഇല്ലെന്ന് ആരും പരാതി പറയില്ല, വെടിക്കെട്ട് ആരംഭിച്ച് കഴിഞ്ഞു