Shemin Abdulmajeed
സീസൺ തുടങ്ങുന്നതിന് മുന്നേ ക്യാപ്റ്റനും ബാറ്റിങ് നെടുംതൂണുമായ ശ്രേയസ്സ് അയ്യരെ നഷ്ടമാകുന്നു. ആർക്ക് ക്യാപ്റ്റൻസി കൊടുക്കണമെന്നുള്ള കൺഫ്യൂഷൻ . മൊത്തത്തിൽ തീരെ ബാലൻസില്ലാതെ ടൂർണ്ണമെന്റിന്റെ അവസാന സ്ഥാനക്കാരിൽ സീസൺ അവസാനിപ്പിക്കേണ്ടി വരുമെന്ന തോന്നലാണ് ആദ്യ മൽസരത്തിൽ കൊൽക്കത്തയിൽ നിന്നും ലഭിച്ചത്.
രണ്ടാം മൽസരത്തിലേക്ക് വരുമ്പോൾ നിതീഷ് റാണയെന്ന ക്യാപ്റ്റന്റെ ഒരു മികവ് ഫീൽഡിൽ കാണാൻ സാധിക്കുന്നുണ്ട്. മിഡോണും മിഡ് വിക്കറ്റും ഒഴിച്ചിട്ട് നരേയ്നെതിരെ എക്രോസ് കളിപ്പിക്കാൻ കോഹ്ലിയെ പ്രേരിപ്പിക്കുന്നു , കൃത്യമായി ആ ട്രാപ്പിൽ വീണ് കോഹ്ലി പുറത്താവുന്നതോടെ RCB യെ തുടക്കത്തിലേ പാനിക് മോഡിലേക്ക് തള്ളിവിടാൻ കൊൽക്കത്തയ്ക്ക് കഴിയുന്നു.
നരെയ്നും ചക്രവർത്തിയും വാഴുന്ന കൊൽക്കത്തയുടെ ഫേമസ് മിസ്റ്ററി സ്പിന്നിങ് നിരയിലേക്ക് സുയാഷ് വർമ്മയും കൂടിയെത്തുന്നതോടെ മിഡിൽ ഓഡറിൽ കൊൽക്കത്തയ്ക്ക് എതിരെ മികച്ച സ്ട്രൈക് റേറ്റിൽ കളിക്കുകാന്നുള്ളത് എതിർടീമുകൾക്ക് ഒരു പ്രശ്നം തന്നെയാകും.
റസ്സലിനും റാണക്കും അയ്യർക്കും ഒന്നും ഒരു ഇംപാക്ടും ഉണ്ടാക്കാനാവാത്ത മൽസരത്തിൽ 204 റൺസ് നേടാൻ കഴിഞ്ഞത് കൊൽക്കത്തയുടെ ഇനിയുള്ള കളികൾക്ക് ഒരു ഊർജം പകരും. ഐ.പി.എലിൽ ഇതേ വരെ തന്റെ ബാറ്റിങ് ടാലന്റ് പൂർണ്ണമായി പ്രദർശിപ്പിക്കാത്ത ഷാർദ്ദുൽ ഇന്ന് അരങ്ങ് വാണപ്പോൾ ബാംഗ്ലൂർ ബൗളർമാർക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. ഒരു വിധം എല്ലാ അറ്റാക്കിങ് ഷോട്ടുകളും കളിക്കാൻ കഴിയുന്ന ഷാർദ്ദുൽ എന്ന ഓൾ റൗണ്ടർ ഏത് ടീമിനും ഒരു അസ്സെറ്റ് തന്നെയാണ്.
Read more
കടപ്പാട്; മലയാളി ക്രിക്കറ്റ് സോൺ