നാളുകൾ ഏറെയായി ഇന്ത്യൻ ടീമിന്റെ വിളി കാത്ത് പുറത്തിരിക്കുന്ന താരമാണ് ബാറ്റർ ഇഷാൻ കിഷൻ. ടി 20 ഫോർമാറ്റിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവും, ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയും തികച്ച താരമാണ് അദ്ദേഹം. ഈ വർഷത്തെ ഐപിഎലിൽ സൺ റൈസേഴ്സിനായി ഭേദപ്പെട്ട പ്രകടനമേ താരത്തിന് നടത്താൻ സാധിച്ചുള്ളൂ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ഇഷാൻ കിഷൻ സൺറൈസേഴ്സ് ഹൈദരാബാദ് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞിരിക്കുകയാണ്.
“ഇഷാൻ കിഷൻ മുംബൈയിൽ ഒരു മികച്ച ബാറ്ററാണ്. മുംബൈയ്ക്ക് വേണ്ടി കളിച്ചാൽ അദ്ദേഹത്തിന് ഓപ്പൺ ചെയ്യാൻ സാധിക്കും. സൺറൈസേഴ്സിൽ മൂന്നാം നമ്പറിലാണ് ഇഷാൻ കളിക്കുന്നത്. അതിൽ വലിയ വ്യത്യാസമുണ്ട്. വൺഡൗണായി കളിക്കുന്നത് അദ്ദേഹത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. ഉയർന്ന തുക നൽകി ടീമിലെത്തിച്ചെങ്കിലും ഇഷാന് പറ്റിയ ബാറ്റിങ് സ്ലോട്ട് നൽകാൻ സൺറൈസേഴ്സിന് സാധിച്ചില്ല”
Read more
” ഒരു ഡീൽ നടക്കുമെങ്കിൽ മുംബൈയിലേക്ക് തിരികെപോകണമെന്ന് ഇഷാൻ ടീമിനോട് അഭ്യർത്ഥിക്കണം. ഇഷാനെ കിട്ടിയാൽ മുംബൈയ്ക്കും ഉപകാരമാണ്. ഓപ്പൺ ചെയുന്ന ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ കിട്ടിയാൽ ഒരു വിദേശതാരത്തെ കളിപ്പിക്കാനും മുംബൈയ്ക്ക് അവസരം ലഭിക്കും” മുഹമ്മദ് കൈഫ് പറഞ്ഞു.







