വിഷ്ണു വിനോദിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്, വന്നിരിക്കുന്നത് പുലിക്കുട്ടി; ടീമിന്റെ തകർപ്പൻ നീക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിൽ ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വിഷ്ണു വിനോദിന് പരിക്കേറ്റതിനെത്തുടർന്ന് മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി കിട്ടിയിരുന്നു. എന്നിരുന്നാലും, താരത്തിന് പകരം യുവതാരം ഹാർവിക് ദേശായിയെ പകരം ടീമിൽ എടുത്തിരിക്കുകയാണ് മുംബൈ . ദേശായി ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ സൗരാഷ്ട്രയെ പ്രതിനിധീകരിക്കുന്നു, കൂടാതെ 2018 അണ്ടർ 19 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗം ആയിരുന്നു.

മുംബൈ സ്ക്വാഡിലെ ഏറ്റവും പുതിയ അംഗമായ ഹാർവിക്, ഗുജറാത്തിലെ ഭാവ്‌നഗർ സ്വദേശിയാണ്, 2018-19 പതിപ്പിൽ മൂന്ന് ഫോർമാറ്റുകളിലും ആഭ്യന്തര അരങ്ങേറ്റം കുറിച്ചതുമുതൽ സൗരാഷ്ട്ര ടീമിലെ സ്ഥിരം ഘടകമാണ്. രാജ്യത്തെ ഭാവി വിക്കറ്റ് കീപ്പിംഗ് പ്രതിഭകളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ഹാർവിക്ക് ബാറ്റിംഗിലും തിളങ്ങാൻ കെൽപ്പുള്ള താരമാണ്.

രസകരമായ കാര്യം, 24 കാരനായ ഹാർവിക്ക് ഗെയിമിൻ്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയിട്ടുണ്ട്, കൂടാതെ 2018 ലെ ലോകകപ്പ് നേടിയ ഇന്ത്യ U19 ടീമിൽ അംഗമായിരുന്നു. പൃഥ്വി ഷായുടെ നേതൃത്വത്തിൽ ഇറങ്ങിയ ടൂർണമെന്റിൽ ദേശായി നാല് മത്സരങ്ങളിൽ കളിച്ചു, മൊത്തം 157 റൺസ് നേടി.

അതേസമയം ഇന്ന് നടക്കുന്ന ആവേശ പോരിൽ മുംബൈ ബാംഗ്ലൂരിനെ നേരിടും. പോയിന്റ് പട്ടികയിൽ മുന്നിലേക്ക് കയറാൻ ജയം അത്യാവശ്യമാണ്.