'മിക്കപ്പോഴും ഇന്ത്യ തോല്‍ക്കുന്നത് കഴിവില്ലാത്തതുകൊണ്ടല്ല': യഥാര്‍ത്ഥ കാരണം ചൂണ്ടിക്കാട്ടി അക്തര്‍

2023 ലെ ഏഷ്യാ കപ്പില്‍ ചിരവൈരികള്‍ തമ്മിലുള്ള ഹൈ-വോള്‍ട്ടേജ് പോരാട്ടത്തിന് മുന്നോടിയായി ടീം ഇന്ത്യ അവരുടെ മാധ്യമങ്ങളില്‍നിന്ന് നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് പാകിസ്ഥാന്‍ മുന്‍ സ്പീഡ്സ്റ്റര്‍ ഷൊയ്ബ് അക്തര്‍. ഇന്ത്യന്‍ ടീമിന്മേല്‍ ‘അനാവശ്യ’ സമ്മര്‍ദ്ദം വളര്‍ത്തിയതിന് ഇന്ത്യന്‍ മാധ്യമങ്ങളെ താരം വിമര്‍ശിച്ചു.

മിക്കപ്പോഴും ഇന്ത്യ തോല്‍ക്കുന്നത് കഴിവില്ലാത്തതുകൊണ്ടല്ല, സ്വന്തം മാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് അവര്‍ തോല്‍ക്കുന്നത്. ടീമിന് അല്‍പ്പം ബഹുമാനം നല്‍കാനും അവരെ കുറച്ച് ശാന്തരാക്കാനുമാണ് ഞാന്‍ എപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങളോട് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം സമ്മര്‍ദം വളത്തിയെടുക്കുന്നത്. ആത്യന്തികമായി ഈ ചെയ്യുന്നത് തെറ്റാണ്.

കഴിഞ്ഞ വര്‍ഷം ഞാന്‍ ദുബായില്‍ ഇന്ത്യന്‍ പ്രാദേശിക ചാനലുകള്‍ക്കായി ഒരു ഷോ ചെയ്യുകയായിരുന്നു. അവര്‍ സ്റ്റേഡിയം വാങ്ങി അവര്‍ എല്ലാം നീല പെയിന്റ് ചെയ്തു. കൂടാതെ, അവര്‍ ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചു – ‘ടീം ഇന്ത്യ പാകിസ്ഥാനെ തകര്‍ക്കും’. ആരാണ് ഇത്രയും സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്? നിങ്ങള്‍ ഞങ്ങളെ അധഃസ്ഥിതരാക്കുമ്പോള്‍, ഞങ്ങള്‍ക്ക് (പാകിസ്ഥാന്) ഒന്നും നഷ്ടപ്പെടാനില്ല. കാരണം ഞങ്ങള്‍ക്ക് യാതൊരു സമ്മര്‍ദ്ദവുമില്ല. അതിനാല്‍, ഞങ്ങള്‍ക്ക് ചെയ്യേണ്ടത് അവിടെ പോയി വിജയിക്കുക എന്നതാണ്- അക്തര്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം ഏറ്റുമുട്ടും. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് സൂപ്പര്‍ പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തടുക്കിയാണ് പാക് ടീമിന്റെ വരവ്. അവസാനം ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ.