ഒരുകോടി രൂപ തരണം, ഇല്ലെങ്കിൽ കൊന്നുകളയും; മുഹമ്മദ് ഷമിക്ക് വധഭീഷണി

ഇന്ത്യൻ സൂപ്പർതാരവും സൺറൈസേഴ്‌സ് ഹൈദരബാദ് പേസറുമായ മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സഹോദരനെ കൊല്ലുമെന്ന് പറഞ്ഞുള്ള ഭീഷണി മെയിലിൽ വന്നെന്ന് ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അമ്‌റോഹ പൊലീസ് എഫ്‌ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കിനിടയിൽ ഷമി ഇ മെയിൽ നോക്കിയിരുന്നു. അതിനിടെയാണ് ഷമിക്ക് വേണ്ടി സഹോദരൻ ഹസീബ് മെയിൽ തുറന്നത്. ഒരു കോടി രൂപ തന്നില്ലെങ്കിൽ ഷമിയെ കൊല്ലുമെന്നാണ് സന്ദേശത്തിൽ പറയുന്നത് എന്ന് സഹോദരൻ പറഞ്ഞു. രജ്പുത് സിന്ദാർ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകർ എന്ന മറ്റൊരു പേരും ഇ മെയിലിൽ പരാമർശിക്കുന്നുണ്ട്.

എന്തായാലും ഷമിക്ക് സുരക്ഷ ഒരുക്കുമെന്നും മെയിൽ അയച്ചവരെ കുടുക്കുമെന്നും പൊലീസിൽ നിന്ന് ഉറപ്പ് ലഭിച്ചതായിട്ടും ഷമിയുടെ സഹോദരൻ പറഞ്ഞു. അടുത്തിടെ ഗൗതം ഗംഭീറിനും ഇത്തരത്തിൽ ഉള്ള സന്ദേശം ലഭിച്ചിരുന്നു.

അതേസമയം നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഷമി ടൂർണമെന്റിൽ മോശം ഫോമിലാണ് കളിക്കുന്നത്.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ