ക്രിക്കറ്റ് ഷോ ദ പവലിയൻ്റെ അവതാരകൻ മിസ്ബ ഉൾ ഹഖിനെ അടുത്തിടെ കനത്ത ഭാക്ഷയിൽ ട്രോളി വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. പാർട്ട് ടൈം ബോളർമാർ ധോണി അത്ര ഭംഗി ആയിട്ടാണ് ആണെന്നും അയാൾ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും പറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും 2007 ലെ ഐസിസി ടി20 ലോകകപ്പിലെ ജോഗീന്ദർ ശർമ്മയുടെ ഓവറിനെക്കുറിച്ച് സംസാരിക്കാൻ അവതാരകൻ അദ്ദേഹത്തോട് പറയുക ആയിരുന്നു.
അന്ന് ഫൈനലിൽ ഹർഭജൻ സിങ്ങിനെതിരെ ചില ബിഗ് ഹിറ്റുകൾ നടത്തി മിസ്ബ പാകിസ്താനെ ജയിപ്പിമെന്ന് കരുതിയ സമയത്തായിരുന്നു ധോണി അവസാന ഓവർ എറിയാൻ പാർട്ട് ടൈം ബോളർ ജോഗിന്ദറിനെ വിളിച്ചത്. വൈഡുകളും ലൂസ് ഡെലിവറികളും എറിഞ്ഞ് ജോഗിന്ദർ മിസ്ബയുടെ അടുത്ത് നിന്നും പ്രഹരം ഏറ്റുവാങ്ങി. കളി ഇന്ത്യ കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജോഗിന്ദർ എറിഞ്ഞ പന്തിൽ ഉയർത്തി അടിക്കാൻ ശ്രമിച്ച മിസ്ബയ്ക്ക് പിഴച്ചതും ശ്രീശാന്ത് എടുത്ത ക്യാച്ചിനൊടുവിൽ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയതും.
“ഇങ്ങനെ ഉള്ള പാർട്ട് ടൈം ബോളർമാരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ എംഎസ് ധോണി ഒരു മാസ്റ്ററായിരുന്നു.” മിസ്ബ ധോണിയെ പുകഴ്ത്തി പറഞ്ഞു. ” അത് നിങ്ങൾക്ക് അല്ലാതെ ആർക്കാണ് ഇത്ര കൃത്യമായി പറയാൻ കഴിയുക.” അവതാരകൻ മിസ്ബയെ കളിയാക്കി ചോദിച്ചു.
എന്നാൽ, മിസ്ബ പ്രതികരിക്കാതെ ധോണിയെ കുറിച്ച് സംസാരിച്ചു. “മുഹമ്മദ് റിസ്വാൻ അങ്ങനെയാണ്,” മിസ്ബ കൂട്ടിച്ചേർത്തു. മിസ്ബ, വസീം അക്രം, മുഹമ്മദ് ഹഫീസ് എന്നിവർ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് 2024 അതിഥി പാനലിൻ്റെ ഭാഗമാണ്.
Read more
മറുവശത്ത്, ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ധോണി നയിക്കും.