ബോളറുടെ പന്തില്‍ ബാറ്റ്‌സ്മാന്‍ വീഴുക എന്ന് പറഞ്ഞാല്‍ ഇതാണ് ; ചിരിയുണര്‍ത്തി ലബുഷെയ്‌ന്റെ പുറത്താകല്‍

അച്ചടിഭാഷയില്‍ ബൗളറുടെ പന്തില്‍ ബാറ്റ്‌സ്മാന്‍ വീണു എന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാനും സ്റ്റംപും ബൗളര്‍ക്ക് മുന്നില്‍ വീഴുന്നത് പക്ഷേ വിഖ്യാതമായ ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ നേരിട്ടു തന്നെ കണ്ടു. ആസ്ട്രേലിയയുടെ മാര്‍നസ് ലബുഷെയിന്റെ പുറത്താകലിലാണ് താരത്തിനും അടി തെറ്റിയത്.

സ്്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പന്തിലായിരുന്നു ലബുഷെയിന്‍ അടിതെറ്റി ക്രീസില്‍ വീണത്. പന്ത് സ്റ്റമ്പ് ഇളക്കിയതിന് ശേഷമായിരുന്നു ലബുഷെയിന്‍ അടിതെറ്റിയത്. മിഡില്‍ സ്റ്റംപ് ലക്ഷ്യമാക്കിയുള്ള ബ്രോഡിന്റെ പന്തില്‍ ഓഫ്‌സൈഡിലേക്ക് അല്‍പ്പം കയറി നിന്ന് സ്റ്റംപുകള്‍ മുഴുവനും ബൗളര്‍ക്ക് കാണത്തക്ക വിധിമായിരുന്നു ലബുഷെയിന്‍ പന്തിനെ നേരിട്ടത്.

സ്റ്റമ്പിന് കുറകെ കളിക്കാനുള്ള ലബുഷെയിനിന്റെ നീക്കം പക്ഷേ പാളി. ബ്രോഡിന്റെ പന്ത് സ്റ്റംപ് ഇളക്കുകയും പിന്നാലെ ലബുഷെയിന്‍ ക്രീസല്‍ അടിതെറ്റി വീഴുകയും ചെയ്തു. മത്സരത്തില്‍  ലബുഷെയിന്‍ 53 പന്തുകളില്‍ ഒമ്പതു ബൗണ്ടറികളുടെ സഹായത്തോടെ 44 റണ്‍സ് നേടുകയും ചെയ്തു.