ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ വിവാഹ മോചന വാര്‍ത്ത വലിയ ചര്‍ച്ചയാകവെ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ വിവാഹ മോചന വാര്‍ത്ത കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മനീഷ് പാണ്ഡെയും അദ്ദേഹത്തിന്റെ ഭാര്യയായ അശ്രിത ഷെട്ടിയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതിനൊപ്പം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മനീഷ് പാണ്ഡെ മോഡലും നടിയുമായ അശ്രിത ഷെട്ടിയെ 2019 ഡിസംബര്‍ 2 ന് മുംബൈയില്‍ വെച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ അവര്‍ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും കുറച്ചുകാലമായി അവര്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ മനീഷ് പാണ്ഡെയ്ക്കൊപ്പമുള്ള തന്റെ എല്ലാ ചിത്രങ്ങളും അശ്രിത നീക്കം ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെ ഇപ്പോള്‍ സമാനമായ കാര്യം ചെയ്തിരിക്കുന്നത്.
ഈ സംഭവവികാസങ്ങളെല്ലാം അവരുടെ കുടുംബത്തിലും സുഹൃത്തുക്കളിലും ആരാധകരിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇരുവരും വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണെന്ന്. വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.







