കോഹ്ലിയെ നാണംകെടുത്തി ആറടിക്കാരന്‍ ദക്ഷിണാഫ്രിക്കന്‍ രഹസ്യായുധം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് വിദഗ്ദര്‍ ദക്ഷിണാഫ്രിക്കയുടെ ആറടി ഉയരമുളള പുതുമുഖ പേസ് ബൗളര്‍ ലംഗി എങ്ടിയെ കുറിച്ച് കോഹ്ലിയ്ക്കും കൂട്ടര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്കാര്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്ന വിധത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ രഹസ്യായുധം അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാശംവിതച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ സാക്ഷാല്‍ വിരാട് കോഹ്ലിയേയും കെഎല്‍ രാഹുലിനേയും ആണ് എങ്ടി തുടക്കത്തിലേ പവലിയനിലേക്ക് പറഞ്ഞയച്ചത്. ഇതില്‍ കോഹ്ലിയെ എല്‍ബി വിക്കറ്റില്‍ കുടുക്കിയ എങ്ടിയുടെ ബൗളിംഗ് അതിമനോഹരമായിരുന്നു. ഇന്ത്യന്‍ നായകനെ അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായനാക്കി ഗ്രൗണ്ടില്‍ ഇരുത്തിച്ചാണ് ഈ ദക്ഷിണാഫ്രിക്കന്‍ യുവബൗളര്‍ വിക്കറ്റ് പിഴുതെടുത്തത്.

https://twitter.com/PRINCE3758458/status/953300780286652417?ref_src=twsrc%5Etfw&ref_url=http%3A%2F%2Fcricketaddictor.com%2Fcricket%2Fwatch-lungi-ngidi-traps-virat-kohli-with-tried-and-tested-ploy%2F

21 കാരനായ ലുംഗി ആറടിയോളമുളള തന്റെ ഉയരകൊണ്ട് തീതുപ്പുന്ന തന്റെ പന്തുകളെറിയുന്നത്. സ്ഥിരമായി 140 വേഗത്തില്‍ പന്തെറിയുന്ന ഈ യുവതാരം അരങ്ങേറ്റ ടെസ്റ്റില്‍ പ്രവചിച്ചത് പോലെ തന്നെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ബൗണ്‍സറാണ് ലുംഗി എങിടിയുടെ പ്രധാന ആയുധം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ യുവതാരം ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

റബാഡ ഫിലാന്‍ഡര്‍ മോര്‍ക്കല്‍ എന്നീ മൂന്ന് താരങ്ങള്‍ക്ക് പിറകില്‍ നാലാംപേസറായാണ് എങിടി ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. പരിക്കേറ്റ പേസ് ബൗളര്‍ ഡെയില്‍ സ്റ്റയിന് പകരമായാണ് ലുംഗി എങിടി ടീമില്‍ ഇടംപിടിച്ചത്.

നിലവില്‍ പരമ്പര 1-0ത്തിന് ദക്ഷിണാഫ്രിക്ക മുന്നിലാണ്. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പരയിലേക്ക് തിരിച്ചുവരാനാകു.

Latest Stories

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്