സച്ചിനെ പോലെ ശാന്തത കൊണ്ട് പ്രതിപക്ഷ ബഹുമാനം നേടണം എന്ന സിലബസുകാരന്‍ ആയിരുന്നില്ല അവന്‍, കളിക്കളത്തിലേ ദേഷ്യം അയാളെ വെറുക്കപ്പെട്ടവനാക്കി!

വിഷ്ണു യതിദാസ്

സച്ചിന്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖമായിരുന്നു. ഗവാസ്‌കര്‍ ആയിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച ബാസ്മാന്‍. 83 വേള്‍ഡ് കപ്പ് നേടിയ ഇന്ത്യയ്ക്ക് സച്ചിനെ പോലെ ഒരു ബാസ്മാന്‍ വേണമായിരുന്നു വളരാന്‍. സച്ചിന്‍ കളി തുടങ്ങി എല്ലാം റെകോര്‍ഡുകളും തകര്‍ത്തു മുന്നോട്ട് താന്‍ റെകോര്‍ഡുകളുമായി പോയി. 95 കാലഘട്ടത്തിന് ശേഷം പലരും വന്നെങ്കിലും ഇന്ത്യയില്‍ സച്ചിനോട് ഉപമിക്കാന്‍ ഒരു ബാസ്മാന്‍ ഉണ്ടായില്ല. ദ്രാവിഡ് അടക്കം. 2005 കാലഘട്ടം സച്ചിന് ശേഷം ഒരു പ്രതിഭയെ കണ്ടെത്തേണ്ടതായി വന്നു.

സച്ചിന്‍ താന്‍ എക്കാലത്തെയും മികച്ചവന്‍ എന്ന പേരു നേടി. സച്ചിന്‍ ആരാധകര്‍ ആയിരുന്നു ഇന്ത്യന്‍ ആരാധകരുടെ സിംഹ ഭാഗവും. സച്ചിന് ശേഷം പ്രളയം എന്നവര്‍ വിധി എഴുതി. സച്ചിന് പകരക്കാരനെ കിട്ടാന്‍ എത്ര കാലം കാത്തിരിക്കണം. ഇതോട് കൂടി എല്ലാം അവസാനിച്ചു എന്നു കരുതിയവരും ഏറെയാണ്. 2005 ശേഷം സച്ചിന്‍ പ്രായം കൊണ്ടും t20 കൊണ്ടും കളി കുറച്ചു. പതിയെ ധോണി 2000 ശേഷമുളള ബാറ്റിംഗ് പ്രതിഭ കൊണ്ട് വളളം മുന്നോട്ട് നീക്കി. അങ്ങനെ u19 വേള്‍ഡ് കപ്പ് ജയിച്ച ക്യാപ്റ്റന്‍ കൂടിയായ വിരാടിനെ അടുത്ത പ്രതിഭ ആയി കൊണ്ട് വന്നു. പക്ഷെ കൊട്ടിഘോച്ചു വരുന്ന പ്രതിഭകള്‍ നീര്‍ കുളിളകളാണ് എന്നത് ചരിത്രം. കാംബ്ലി ഉദാഹരണം.

സച്ചിനെ പോലെ ശാന്തത കൊണ്ട് പ്രതിപക്ഷ ബഹുമാനം നേടണം എന്ന സിലബസുകാരന്‍ ആയിരുന്നില്ല. കളിക്കളത്തിലേ ദേഷ്യം അയാളെ വെറുക്കപ്പെട്ടവനാക്കി. അയാള്‍ പതിയെ പതിയെ തന്റ സാമ്രാജ്യം കെട്ടി. അയാളെ വെറുക്കാനായിരുനനു താത്പര്യം. സച്ചിന്‍ കളിക്കാത്ത അവസരത്തില്‍ ഒരു കളിക്കാരന്‍ ആയി മുന്നോട്ട് പോയി. 2011 വേള്‍ഡ് കപ്പില്‍ വിരാട് വന്നത് രണ്ടാം റാങ്ക് ആയാണ്. സച്ചിന്‍ സേവാഗ്,ധോണി,സഹീര്‍,യുവി അടക്കമുളള പ്രതിഭ ധാരളിത്തില്‍ അയാള്‍ മുങ്ങി പോയി. 2012 cb സീരിസില്‍ സച്ചിന്‍ സേവാഗ് അടക്കം മടക്കിയ പ്രയിം മലിംഗയെ തൂക്കി അടിച്ചു വിരാട്. 2013 സച്ചിന്‍ വിരമിച്ചു. അപ്പോഴേക്കും വിരാട് പൂര്‍ണ്ണ വിരാട് ആയിരുന്നു. 2014 വര്‍ഷം ഓസ്‌ട്രേലിയയില്‍ ചെന്ന് 4 നൂറ് ഉദാഹരണം.

സച്ചിന് ശേഷം പ്രളയം പറഞ്ഞവര്‍, സച്ചിന്റ അഭാവം പിന്നീട് ഒരിക്കലും ഇന്ത്യയെ ബാധിച്ചില്ല. സച്ചിന്റ ജോലി ടീം മാന്‍ എന്ന നിലയില്‍ സച്ചിനെക്കാള്‍ മികച്ച രീതിയില്‍ നടത്തി. ഇനി പുതിയ ഒരു താരത്തിന് ആരംഭം കുറിക്കേണ്ട സമയമായി. വിരാടിന് 34 വയസ്സാകുന്നു. വിരാട് വിരമിക്കുമ്പോള്‍ ഒരു പൂര്‍ണ്ണ കളിക്കാരന്‍ ഇവിടെ ആവിശ്യമാണ്.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്