ഞാനിത്രെ പറഞ്ഞോളു.. അയിനാണ് ഇവന്മാർ എനിക്ക് പിഴ വിധിച്ചത്, പണി മേടിച്ച് ശ്രീലങ്കൻ ഇതിഹാസം

വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയ മുൻ ക്യാപ്റ്റൻ അർജുന രണതുംഗയ്‌ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി (എസ്‌എൽസി) തീരുമാനിച്ചു. ദേശീയ സ്‌പോർട്‌സ് കൗൺസിലിന്റെ പുതുതായി നിയമിതനായ രണതുംഗയ്ക്ക് 2 ബില്യൺ രൂപയുടെ ലെറ്റർ ഓഫ് ഡിമാൻഡ് (എൽഒഡി) അയച്ചതായി എസ്‌എൽസി പ്രസ്താവനയിൽ പറഞ്ഞു.

രണതുംഗ നടത്തിയ തെറ്റായതും അപകീർത്തികരവും വളച്ചൊടിച്ചതുമായ പ്രസ്താവനയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് മുൻ ലോകകപ്പ് ജേതാവായ ക്രിക്കറ്റ് ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാൻ തിങ്കളാഴ്ച ചേർന്ന എസ്‌എൽസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചതെന്ന് എസ്‌എൽസി പ്രസ്താവനയിൽ പറഞ്ഞു.

രണതുംഗ “ദുരുദ്ദേശ്യത്തോടെ സംസാരിച്ചു, എസ്‌എൽ‌സിയുടെ രീതികൾക്കും പ്രശസ്തിക്കും ദോഷം വരുത്തുകയും ശ്രീലങ്കൻ ക്രിക്കറ്റിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് മനഃപൂർവ്വം പരസ്യമായ അഭിപ്രായങ്ങൾ നടത്തുകയും ചെയ്തു” എന്ന് പ്രസ്താവനയിൽ പറയുന്നു.

ഇതനുസരിച്ച്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അർജുന രണതുംഗയ്ക്ക് കത്ത് അയച്ചു. വ്യാജവും അപകീർത്തികരവുമായ പ്രസ്താവനയിലൂടെ ശ്രീലങ്കൻ ക്രിക്കറ്റിനും അതിന്റെ ഉദ്യോഗസ്ഥർക്കും സംഭവിച്ച പ്രശസ്തി നഷ്ടപ്പെട്ടതിന് 2 ബില്യൺ നഷ്ടപരിഹാരമായി നൽകാനാണ് പറയുന്നത്.