ബുംറയെ നേരിടാനുള്ള തന്ത്രം ഞാൻ വെളിപെടുത്താം, ബാറ്ററുമാർ ഇത് മാത്രം ചെയ്യുക; പിന്നെ എളുപ്പമാണ്; ഉപദേശവുമായി ആരോൺ ഫിഞ്ച്

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി,  മാത്രമല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളി സൃഷ്ടിക്കാൻ അയാൾക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗ് പിച്ചോ ബോളിങ് പിച്ചോ ആയിക്കോട്ടെ ഏത് പിച്ചിൽ ആണെങ്കിലും തിളങ്ങാൻ അയാൾക്ക് സാധിക്കുന്നുണ്ട്.

ലോകോത്തര ബോളറുമാർ ഒരു കാലത്ത് നന്നേ കുറവുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ ബുംറയുടെ വരവ് അതിന് പരിഹാരമായിട്ടുണ്ട്. തനിക്ക് മാർക്ക് ചെയ്യാൻ പറ്റാത്ത ഒരു ബാറ്ററും ഇന്ന് ലോകത്തിൽ ഇല്ല എന്നത് അയാൾ തെളിയിക്കുന്നു എന്നത് യാതൊരു സംശയവും കൂടാതെ പറയാം. അയാൾ പരിക്കേറ്റ കുറച്ചുനാൾ മാറി നിന്നപ്പോൾ ഈ വര്ഷത്തെ മുംബൈ ഇന്ത്യൻസിന്റെ പ്രകടനവും ഇന്ത്യയുടെ ബോളിങ്ങിൽ ഒരു സമയത്ത് വന്ന പ്രശ്നങ്ങളുമൊക്കെ അതിന്റെ ഉദാഹരണമായി പറയാം.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ വലിയ പോരാട്ടത്തിൽ ബുംറ അതിനിർണായക പ്രകടനം തന്നെയാണ് നടത്തിയത്. താരം വീഴ്ത്തിയ അതിനിർണായകമായ 2 വിക്കറ്റുകളും കളിയിൽ നിർണായകമായി. ബുംറയെ പുകഴ്ത്തി സംസാരിച്ചെത്തിയ ആരോൺ ഫിഞ്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” ബുംറ തുടങ്ങിയ സമയത്ത് അവൻ ഒരേ തന്ത്രത്തിലായിരുന്നു പന്തെറിഞ്ഞിരുന്നത്. എന്നാൽ ഓരോ കളികളിലും അവൻ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട് വന്നിരിക്കുന്നു. ഇന്ന് അവന്റെ ആവനാഴിയിൽ പല തന്ത്രങ്ങളുണ്ട്. ഇത് സമയത്താണ് ഓരോന്നും പ്രയോഗിക്കണ്ടത് എന്നവനറിയാം. അത് അവനെ അപകടകാരിയാക്കുന്നു.” ഫിഞ്ച് പറഞ്ഞു

അവസാനം, ബുംറയെ നേരിടാൻ ഏറ്റവും മികച്ച ആശയം ചോദിച്ചപ്പോൾ, ഫിഞ്ച് പറഞ്ഞ മറുപടിയാണ് രസകരം. “ഞാൻ ചെയ്‌തതുപോലെ വിരമിക്കുക,” മുൻ നായകൻ പറഞ്ഞു. നേരത്തെ കരിയറിൽ തന്നെ അസ്വസ്ഥപ്പെടുത്തിയ താരത്തിന്റെ പേര് ചോദിച്ചപ്പോൾ ഭുവനേശ്വർ കുമാറിനെയാണ് ഫിഞ്ച് തിരഞ്ഞെടുത്തത് .