കൃണാലിന് ദ്രോണാചാര്യ അവാർഡ് കിട്ടിയേക്കും, സഞ്ജു സെലക്ടറുമാർക്ക് കൊടുത്ത പണി; ട്വിറ്റർ ആവേശം

ചൊവ്വാഴ്ച ഡബ്ലിനിൽ നടന്ന രണ്ടാം ടി20യിൽ അയർലൻഡിനെതിരെ വെറും 57 പന്തിൽ 104 റൺസിന്റെ മിന്നുന്ന പ്രകടനത്തോടെ, സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നിവർക്ക് ശേഷം ടി20യിൽ സെഞ്ച്വറി നേടിയ നാലാമത്തെ ഇന്ത്യൻ താരമായി ദീപക് ഹൂഡ മാറി. അയര്ലന്ഡ് ബൗളറുമാർ എല്ലാം താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

നമ്മുടെ സഞ്ജു സാംസണും 77 (42) മോശമാക്കിയില്ല. ഹൂഡയുമായുള്ള കൂട്ടുകെട്ട് ഇന്ത്യ അവരുടെ 20 ഓവറിൽ 225/7 എന്ന കൂറ്റൻ സ്‌കോർ രേഖപ്പെടുത്തി. ഇത്രയും നാളും ടീം തഴഞ്ഞ രണ്ട് താരങ്ങൾ തങ്ങളുടെ വീര്യം കാണിച്ചു കൊടുത്ത മത്സരം കൂടിയായി അതുമാറി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളിലും ദീപക് ഹൂഡയ്ക്ക് പുറത്ത് ഇരിക്കേണ്ടി വന്നു. എന്നിരുന്നാലും, അയർലൻഡിനെതിരായ രണ്ട് ടി 20 ഐകളിൽ നിന്ന് 151 റൺസ് നേടി തരാം തകർത്തു. ഈ ഫോർമാറ്റിൽ താൻ വിശ്വസനീയവും അപകടകരവുമായ ബാറ്ററായത് എന്തുകൊണ്ടാണെന്ന് കാണിക്കുന്നു.

ഇപ്പോൾ ശരിക്കും പണി കിട്ടിയിരിക്കുന്നത് സെക്ടറുമാർക്കാണ്. ആരെ തള്ളണം ആരെ എടുക്കണം എന്ന അവസ്ഥയിലായി ഇവർ. എന്തായാലും വരാനിരിക്കുന്ന ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് പരമ്പരകൾ കഴിയുമ്പോൾ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

ട്വിറ്ററിലെ ആരാധകർ ഹൂഡയെയും സാംസണെയും അവരുടെ അവിശ്വസനീയമായ പ്രകടനത്തെ അഭിനന്ദിച്ചു. ചില പ്രതികരണങ്ങൾ ഇതാ: