ഇന്ത്യൻ പ്രീമിയർ ലീഗിലെ കോഹ്‌ലിയുടെ വഴക്ക് നയിച്ചത് കൂട്ട ചിരിയിലേക്ക്, ഏഷ്യ കപ്പ് മത്സരത്തിനിടെ നടന്ന സംഭവം വെളിപ്പെടുത്തി പാകിസ്ഥാൻ താരം; പുറത്തുവന്നത് തെറ്റായ വാർത്തകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023-ൽ ഗൗതം ഗംഭീറുമായി കളിക്കളത്തിൽ വഴക്കിട്ടതിന് ശേഷം താൻ വിരാട് കോഹ്‌ലിക്ക് മെസേജ് അയച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം താരം ആഘ സൽമാൻ വെളിപ്പെടുത്തി, അത് പിന്നീട് 2023 ഏഷ്യാ കപ്പിലെ ഏറ്റവും വൈറലായ നിമിഷങ്ങളിലൊന്നിലേക്ക് നയിച്ചു എന്നും പറഞ്ഞിരിക്കുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- ലക്നൗ മത്സരത്തിന് ശേഷം ഇന്ത്യൻ താരം ഗംഭീറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് താൻ കോഹ്‌ലിക്ക് നേരിട്ട് സന്ദേശം അയച്ചതായി പാക് താരം പറഞ്ഞു. തൻ്റെ സന്ദേശത്തിൻ്റെ കൃത്യമായ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കോഹ്‌ലിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും “കോഹ്ലി ഭായ്” എന്നാണ് താൻ വാചകം ആരംഭിച്ചതെന്നും സൽമാൻ പറഞ്ഞു.

“എനിക്ക് വിരാട് കോഹ്‌ലിയോട് വളരെയധികം ബഹുമാനമുണ്ട്, അദ്ദേഹത്തെ ബഹുമാനിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകനും ലോകത്ത് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല, ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു, ഞാൻ നിങ്ങളോട് പൂർണ്ണമായ വിശദാംശങ്ങൾ പറയാൻ പോകുന്നില്ല, പക്ഷേ വിരാട് ഭായ് എന്ന് വിളിച്ചുകൊണ്ടാണ് ഞാൻ ആരംഭിച്ചത്. ഗൗതം ഗംഭീറുമായി [ഐപിഎൽ 2023 സമയത്ത്] വഴക്കുണ്ടായപ്പോൾ ഞാൻ അദ്ദേഹത്തിന് സന്ദേശമയച്ചു.

“ഞാനും അബ്ദുള്ള ഷഫീഖും ഉസാമ മിറും ഒരുമിച്ചിരുന്ന് ഒരു മത്സരം കാണുകയായിരുന്നു, അന്ന് ന്യൂസിലൻഡ് പാകിസ്ഥാനെതിരെ ഒരു പരമ്പര കളിക്കുകയായിരുന്നുവെന്ന് ഞാൻ കരുതുന്നു. ആ സമയത്താണ് ഞാൻ കോഹ്‌ലിക്ക് മെസേജ് അയച്ചത്. അതിൽ മോശമായിട്ട് ഒന്നും ഞാൻ പറഞ്ഞില്ല” ആശയവിനിമയത്തിനിടെ പറഞ്ഞു.

2023ലെ ഏഷ്യാ കപ്പിലെ ഏറ്റവും വൈറലായ നിമിഷങ്ങളിൽ ഒന്നായി കോഹ്‌ലി തങ്ങളുടെ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ചപ്പോൾ താൻ മെസേജ് അയച്ച കാര്യം കോഹ്‌ലിയോട് ഷദാബ് ഖാൻ പറഞ്ഞതായിട്ടും താരം പറഞ്ഞു. എന്നാൽ അത് സംബന്ധിച്ച് പുറത്തേക്ക് വന്ന വാർത്തകൾ തനിക്ക് എതിരായിരുന്നു എന്നും പാകിസ്ഥാൻ താരം പറഞ്ഞു.

“വിരാട് ടെക്‌സ്‌റ്റ് അയക്കുന്നതിനെക്കുറിച്ച് ഞാൻ ഷദാബ് ഖാനോട് അറിയാതെ പറഞ്ഞിരുന്നു. ഞാനും ഷദാബും വിരാടും [ഏഷ്യാ കപ്പിൽ 2023-ൽ] ഒരുമിച്ച് നിൽക്കുന്ന വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ട്, യഥാർത്ഥത്തിൽ, ആ സമയത്ത് ഞാൻ അയച്ച സന്ദേശത്തെക്കുറിച്ചാണ് സംസാരിച്ചത്” അദ്ദേഹം പറഞ്ഞു.

“ഞാൻ മെസേജ് അയച്ചെന്ന് വിരാടിനോട് പറഞ്ഞതിന് ശേഷം ഞങ്ങൾ കുറച്ച് ചിരിച്ചു, തുടർന്ന് അയാൾ എന്നോട് പറഞ്ഞു, തനിക്ക് പ്രതിദിനം ആയിരക്കണക്കിന് സന്ദേശങ്ങൾ ലഭിക്കുന്നതിനാൽ തനിക്ക് സന്ദേശം നഷ്‌ടമായിരിക്കാമെന്ന്. ” താരം വിശദീകരിച്ചു.

കോഹ്‌ലിയുമായി നടന്ന സംഭാഷണത്തെക്കുറിച്ച് പല രീതിയിൽ ആളുകൾ വളച്ചൊടിച്ചാണ് വാർത്തകൾ പങ്കുവെച്ചത്.