കോഹ്‌ലി ഭായ് ഇനി ഞാനും നിങ്ങൾക്ക് ഒപ്പം ഉണ്ട്, സൂപ്പർ താരത്തിന്റെ റെക്കോഡിനൊപ്പം യശസ്വി ജയ്‌സ്വാളും; താരത്തെ വാഴ്ത്തി ആരാധകർ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാൾ വലിയ സ്‌കോർ നേടി ഇല്ലെങ്കിലും ഒരു ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡിന് ഒപ്പമെത്താൻ യുവതാരത്തിന് സാധിച്ചു. 44 പന്തിൽ 5 ബൗണ്ടറികളോടെ 37 റൺസെടുത്ത അദ്ദേഹം ജോ ടൂട്ടിൻ്റെ കൈകളിൽ ആണ് വീണത്.

2016-17ൽ വിരാട് കോഹ്‌ലി നേടിയ 655 റൺസിന് ഒപ്പമാണ് താരമെത്തിയത്.  എന്നിരുന്നാലും, ഇതിഹാസ ക്രിക്കറ്റ് താരത്തെ മറികടക്കാൻ ജയ്‌സ്വാളിന് മറ്റൊരു പരമ്പരയിൽ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ ലിസ്റ്റ് ഇങ്ങനെയാണ്:

2023-24ൽ 655 യശസ്വി ജയ്‌സ്വാൾ

2016-17ൽ 655 വിരാട് കോഹ്‌ലി

2002ൽ 602 രാഹുൽ ദ്രാവിഡ്

ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഇരട്ട സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും അദ്ദേഹത്തിന് ഇതിനകം ഉണ്ട്. വിശാഖപട്ടണത്തിലും രാജ്‌കോട്ടിലും ഇന്ത്യ നേടിയ വിജയങ്ങളിൽ അദ്ദേഹത്തിൻ്റെ ഇരട്ട സെഞ്ചുറികൾ വിജയത്തിന് സഹായിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ അദ്ദേഹം ആക്രമണോത്സുകമായി കളിച്ചത് യഥാർത്ഥത്തിൽ നശിപ്പിച്ചത് സന്ദർശകരുടെ മാസ്റ്റർ പ്ലാൻ കൂടിയാണ്. അതേസമയം, വിരാട് തൻ്റെ രണ്ടാമത്തെ കുട്ടിയായ അകായ് ജനിച്ചതിനാൽ പരമ്പരയിൽ കളിക്കുന്നില്ല. ലണ്ടനിൽ അനുഷ്‌ക ശർമ്മക്കൊപ്പം അവധിയിലാണ് കോഹ്‌ലി ഇപ്പോൾ .