കോഹ്‌ലിയും രോഹിത്തും മാറണം, ഈ ടീമിന് വേണ്ടത് നിങ്ങളെ പോലെ പതുക്കെ ടെസ്റ്റ് കളിക്കുന്നവരെ അല്ല; സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സാബ കരിം

ഞായറാഴ്‌ച മിർപൂരിൽ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ഒരു വിക്കറ്റ് തോൽവിക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് എല്ലാ സ്ഥലങ്ങളിലും നിന്നും ഉയരുന്നത്. ലോകോത്തര ബാറ്റിംഗ് നിര ഉണ്ടായിട്ട് പോലും ഇന്ത്യക്ക് വലിയ സ്കോറിലേക്ക് എത്താൻ സാധിച്ചില്ല എന്നത് നിരാശയുണ്ടാക്കുന്ന കാര്യം ആണെന്നും ആരാധകർ പറയുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത 187 റൺസ് വിജയലക്ഷ്യം അവസാന വിക്കറ്റിൽ അധിക സമ്മർദ്ദത്തിൽ ബംഗ്ലാദേശ് മറികടക്കുക ആയിരുന്നു. ഇപ്പോഴിതാ  ഇന്ത്യയുടെ ബാറ്റിംഗ് രീതിക്കെതിരെ ആഞ്ഞടിച്ച് എത്തിയിയിരിക്കുകയാണ് സാബ കരിം.

ഇന്ത്യയുടെ ബോളറുമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കൈവിട്ട ക്യാച്ചുകളും മോശം ഫീൽഡിങ്ങും ചതിച്ചതോടെ ഇന്ത്യ അർഹിച്ച തോൽവിയേറ്റ് വാങ്ങുക ആയിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇന്നലത്തെ തോൽ‌വിയിൽ ഇന്ത്യൻ ബാറ്റിംഗ് നിരക്കാണ് കൂടുതൽ വിമർശനം കേൾക്കുന്നത്.

“നമ്മൾ വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധിക്കേണ്ട സമയമാണിത്. ഒന്നാമതായി, ഞങ്ങളുടെ വൈറ്റ്-ബോൾ ക്രിക്കറ്റിന് പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്ന് നിങ്ങൾ മനസിലാക്കണം. ആക്രമണ ക്രിക്കറ്റ് കളിക്കാൻ കഴിയുന്ന എത്ര ആളുകൾ ഉണ്ട് നമുക്ക്.” സാബ കരിം പറഞ്ഞു

“ഇത് കുറേ ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുകയാണ്. ഈ ശൈലി കൊണ്ട് എത്ര നാൾ പിടിച്ചുനിൽക്കും. സ്വയം മാറണം എന്ന് തോന്നൽ ഉണ്ടാവണം. അല്ലെങ്കിൽ ഇതുപോലെ തോൽവികൾ ഇനിയും ഏറ്റുവാങ്ങും.”‘

ആദ്യ 10 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമായിട്ടും ഇന്ത്യക്ക് 48 റൺസ് മാത്രമാണ് നേടാനായത്. പിന്നീട് 11-ാം ഓവറിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ഷാക്കിബ് അൽ ഹസൻ പുറത്താക്കി. കെ എൽ രാഹുലിന്റെ 73 റൺസ് നേടിയിട്ടും ആ ഇരട്ട പ്രഹരങ്ങളിൽ നിന്ന് കരകയറാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

Latest Stories

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്