KKR VS DC: അവനാണ് ഞങ്ങളുടെ ചാമ്പ്യന്‍ ബോളര്‍, അവനില്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പമാവും, കൊല്‍ക്കത്ത താരത്തെ കുറിച്ച് അജിന്‍ക്യ രഹാനെ

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഐപിഎലില്‍ ഒടുവില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയത്തോടെ തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് അവര്‍. ആദ്യ ബാറ്റിങ്ങില്‍ 204 റണ്‍സെടുത്ത കെകെആര്‍ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയെ 190 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി അങ്കരീഷ് രഘുവംശി(44), റിങ്കു സിങ് (36), നരെയ്ന്‍ (26), ഗുര്‍ബാസ് (26), രഹാനെ (26) തുടങ്ങിയവര്‍ കാര്യമായ സംഭാവനകള്‍ നല്‍കി.

ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലീ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകളാണ് നരെയ്ന്‍ ഇന്നലെ നേടിയത്. അതേസമയം തങ്ങളുടെ ചാമ്പ്യന്‍ ബോളര്‍ സുനില്‍ നരെയ്‌നാണെന്ന് തുറന്നുപറയുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. “സുനില്‍ നരെയ്ന്‍ ഈ ഫ്രാഞ്ചൈസിയുടെ ചാമ്പ്യന്‍ ബോളറാണ്. പല അവസരങ്ങിലും അവന്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നരെയ്‌നും വരുണും ഞങ്ങള്‍ക്കൊപ്പമുളളത് ടീമിന്റെ കരുത്തുകൂട്ടുന്നു.

Read more

ടീം ബുദ്ധിമുട്ടുന്ന സമയങ്ങളില്‍ ധൈര്യത്തോടെ എനിക്ക് അദ്ദേഹത്തെ പന്തേല്‍പ്പിക്കാം. പരിശീലന സെഷനില്‍ നേരത്തെ എത്തുന്നു. നെറ്റ്‌സില്‍ മണിക്കൂറുകളോളം പന്തെറിയുന്നു. ബാറ്റിങ് പരീശീലനവും നടത്തുന്നു. ബോളിങ്ങില്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നു. നെറ്റ്‌സില്‍ മികച്ച യോര്‍ക്കറുകള്‍ നരെയ്ന്‍ എറിയാറുണ്ട്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അദ്ദേഹം അതിശയകരമാണ്. ഈ സീസണില്‍ നരെയ്ന്‍ പന്തെറിയുമ്പോഴെല്ലാം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്, രഹാനെ കൂട്ടിച്ചേര്‍ത്തു.