പാകിസ്ഥാന് സിന്ദാബാദ് നിന്റെ നാട്ടിൽ പോയി വിളിച്ചാൽ മതി, ഇത് ഇന്ത്യൻ ഇവിടെ വേണ്ട; പാക് ആരാധകനെ വിലക്കി പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ കാണാം

ഇന്നലെ നടനാണ് പാകിസ്ഥാൻ ഓസ്ട്രേലിയ മത്സരം ആവേശകരമായിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലി ഉയർത്തിയ 368 റൺ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 305 റൺസിന് പുറത്തായി. ഓസ്ട്രേലിയ 62 റൺസിനാണ് മിന്നുന്ന രീതിയിൽ ഉള്ള വിജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഓസ്ട്രേലിയ പിന്നാലെ രണ്ട് കളിയിൽ ജയിച്ചപ്പോൾ ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച പാകിസ്ഥാൻ അവസാന മത്സരങ്ങളിൽ പരാജയപെട്ടു എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു.

മത്സരത്തിനിടെ ഗ്യാലറിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ച പാക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തടയുന്നതാണ് വിഡിയോയിൽ കാണാൻ പറ്റുന്നുണ്ട്. ഗ്യാലറിയിൽ പാകിസ്താനെ അനുകൂലിച്ചുള്ള മുദ്രവാക്യങ്ങൾ പാടില്ല എന്നും വേണമെങ്കിൽ നിങ്ങൾക്ക് ഭാരത് മാതാ കി ജയ് എന്ന് വിളിക്കാമെന്നും ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ പാകിസ്ഥാനിൽ നിന്ന് വന്ന താൻ ആസ്വദിക്കാൻ വന്നത് പാകിസ്ഥാൻ ടീമിന്റെ മത്സരം ആണെന്നും എന്തിനാണ് ഇന്ത്യയെ അനുകൂലിച്ച് മുദ്രവാക്യം വിളിക്കുന്നതെന്നും ചോദിക്കുന്നുണ്ട്.

എന്തായാലും സംഭവം വലിയ രീതിയിൽ വിവാദമായിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് നേടിയ വിസയുമായി ഇന്ത്യയിലെത്തിയ അവരുടെ ആരാധകരെ നമ്മൾ ബഹുമാനിക്കണമെന്നും മാന്യമായി കളി ആസ്വദിക്കാനുള്ള അവസരം ഒരുക്കണമെന്നും ആരാധകർ പറയുന്നുണ്ട്. ഉദ്യോഗസ്ഥൻ ചെയ്തത് വലിയ തെറ്റാണെന്നും മാപ്പ് പറയണമെന്നും ഉൾപ്പടെ ഉള്ള അഭിപ്രായങ്ങളും ആരാധകർ പറയുന്നുണ്ട്.

മത്സരത്തിലേക്ക് വന്നാൽ ഒരു ഘട്ടത്തിൽ 400 ന്മുകളിൽ പോകുക ആയിരുന്ന ഓസ്‌ട്രേലിയൻ സ്കോറിനെ തടയാൻ സാധിച്ചെങ്കിലും പാകിസ്ഥാൻ തുടക്കത്തിൽ കാണിച്ച അതിവിശാലത അവർക്ക് വിനയായി. ഓസ്ട്രേലിയ ആകട്ടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി പാകിസ്താനെ സമ്മർദ്ദത്തിലാക്കി.