ഐപിഎല്‍ താരലേലത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകര്‍ തിരഞ്ഞത് മുഴുവന്‍ ആ പെണ്കുട്ടിയേക്കുറിച്ചായിരുന്നു. കൊല്‍ക്കത്ത ടീം മെന്റര്‍ ജാക്ക് കാലിസിന്റെയും പരിശീലകന് സൈമണ്‍ കാറ്റിച്ചിന്റെയും ഒപ്പമിരുന്ന ഈ പെണ്‍കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ആരാണ് ഈ പെണ്‍കുട്ടിയെന്ന് അധികമാര്‍ക്കും മനസിലായിരുന്നില്ല.
ലേലം നടക്കുന്നതിനിടയിലും എല്ലാ കണ്ണുകളും ഇവളിലായിരുന്നു. അതോടെ ആരാണ് ഇവളെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച “ഹരികൃഷ്ണന്‍സ്” എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം പിടിച്ച ബോളിവുഡ് സുന്ദരി ജൂഹി ചൗളയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമസ്ഥയായ ജൂഹി ചൗളയുടെ മകളായ ജാന്‍വി മെഹ്തയായിരുന്നു ഈ 16-കാരി സുന്ദരി. ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിന്റെ ഉടമ കൂടിയാണ് ജാന്‍വി. ഫെബ്രുവരി ഒന്നിനാണ് ജാന്‍വിയുടെ 17-ാം പിറന്നാള്‍.
Forget the madness of the #VivoIPLAuction– it’s awesome to meet the super smart Janvi Mehta who gave me a run for our money🏏 #smartgirlsrock pic.twitter.com/fi0bnHddVC
— Preity G Zinta (@realpreityzinta) January 27, 2018
Read more
ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് ബോര്‍ഡിങ് സ്കൂളിലാണ് ജാന്‍വിയും 15-കാരനായ അനുജന് അര്ജുന് മെഹ്തയും പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ ജാന്‍വി 10-ാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡ് നേടിയിരുന്നു. എഴുത്തുകാരിയാകണമെന്നാണ് ജാന്‍വിയുടെ അഭിലാഷം.