അശ്വിനോട് ബട്ട്‌ലര്‍ പ്രതികാരം വീട്ടിയത് ഇങ്ങിനെ!

ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്‌ലറെ മങ്കാദിംഗ് റണ്‍ഔട്ടില്‍ കുടുക്കിയ ആര്‍ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്തിന്റെ രോഷം ഉറഞ്ഞു കത്തുകയാണല്ലോ. ഇതിന്റെ ദേഷ്യം മുഴുവന്‍ പരസ്യമായി പ്രകടിപ്പിച്ചാണ് ബട്ട്‌ലറും കളം വിട്ടത്. എന്നാല്‍ അശ്വിനോടുളള ബട്ട്ലറുടെ ദേഷ്യം അവിടം കൊണ്ടൊന്നും തീര്‍ന്നില്ലെന്നാണ് സൂചന.

മത്സരശേഷം എല്ലാവരും പരസ്പരം കൈ കൊടുത്തപ്പോള്‍ ബട്ട്ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങിനെയൊരു ചര്‍ച്ചക്ക് കാരണം. ബട്ട്‌ലര്‍, കൈ കൊടുത്തോ എന്ന് വ്യക്തമല്ലെങ്കിലും ബട്ട്ലര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ ടീം പരിശീലകന് കൈ കൊടുത്ത ശേഷം അശ്വിന്‍ തിരിഞ്ഞു നോക്കുന്നുണ്ട്.

https://twitter.com/GabbbarSingh/status/1110256194713608192?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1110256194713608192&ref_url=https%3A%2F%2Fwww.mediaonetv.in%2Fcricket%2F2019%2F03%2F26%2Fjos-buttler-refuses-ravichandran-ashwins-handshake-after-mankad-controversy

ബട്ട്ലര്‍ കൈ കൊടുത്തില്ലെന്നും അതിനാലാണ് അശ്വിന്‍ തിരിഞ്ഞു നോക്കിയതെന്നുമാണ് വിലയിരുത്തുന്നത്. എന്നാല്‍ “വിവാദ സംഭവത്തില്‍” രവിചന്ദ്ര അശ്വിന്‍ തന്നെ വിശദീകരണം നല്‍കിയിരുന്നു. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്നാണ് അശ്വിന്‍ പറയുന്നത്.

മത്സരത്തില്‍ 14 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. 43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 69 റണ്‍സാണ് ബട്ട്ലര്‍ നേടിയത്.