അത് വെറുമൊരു ക്യാച്ചല്ല, തട്ടി തെറിപ്പിച്ച ഇന്ത്യയുടെ ലോകകപ്പാണ് അയാള്‍ ആ കൈകളില്‍ വീണ്ടും കോരിയെടുത്തത്

നോകൗട്ട് ഗെയിമുകളില്‍ എന്നും മുട്ട് വിറയ്ക്കുന്ന, ഇന്ത്യ ഇന്നും അത് തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ട്, ഈ വേള്‍ഡ് കപ്പ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും അധിയം റണ്‍സ് നേടിയ, ക്യാപ്റ്റന്‍ രോഹിതും, സൂര്യ കുമാറും പെട്ടെന്ന് പവില യനിലേക്ക് മടങ്ങിയപ്പോള്‍ , ക്രീസില്‍ നില്‍ക്കുന്ന, അയാള്‍ തിരിച്ചറിഞ്ഞു, രാജ്യത്തിന് വേണ്ടിയുള്ള തന്റെ ദൗത്യമെന്തെന്ന്. കഴിഞ്ഞ കളികളില്‍, താന്‍ തുടര്‍ന്ന് വന്ന, ആക്രമണ മനോഭാവത്തിന് ഇടവേള നല്‍കി കൊണ്ട്, ക്രീസില്‍ നങ്കൂരമിടാനാണ് അയാള്‍ ശ്രമിച്ചത്. കാരണം അയാള്‍ക്കറിയാമായിരുന്നു, തന്റെ വിക്കറ്റ് കൂടി വീണാല്‍ ഇന്ത്യ ഒരു ചീട്ട് കൊട്ടാരം കണക്കെ, ബാര്‍ബഡോസിലെ ക്രീസില്‍ വീണുടഞ്ഞു, തകര്‍ന്നു തരിപ്പണമാകുമെന്ന്.

ക്രീസില്‍ അയാളുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് തിരിച്ചറിഞ്ഞതിന് ശേഷം, ഇന്ത്യയെ കൂടുതല്‍ പരിക്കേല്‍പ്പിക്കാതെ പയ്യെ സ്‌കോര്‍ ഉയര്‍ത്തി തുടങ്ങി. 48 ബോളില്‍ നിന്നും 50 ! അതിന് ശേഷം 76 ല്‍ എത്തിയത് വെറും 11 ബോളില്‍ നിന്നും, കമന്ററി ബോക്‌സില്‍ നിന്നും, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍’ ഇന്ത്യ ജയിച്ചാല്‍ വാഴ്ത്തപ്പെടാന്‍ പോകുന്ന ഇന്നിംഗ്‌സ്, മറിച്ചെങ്കില്‍ അയാള്‍ ക്രൂശിക്കപ്പെട്ടേക്കാം’ പക്ഷെ, ഇന്ത്യ വീഴണമെങ്കില്‍ ആദ്യം രാജാവിനെ വീഴ്ത്തണം, ഇവിടെ കിംഗ് അജയനായി നില്‍ക്കുമ്പോള്‍, എങ്ങിനെയാണ് ഇന്ത്യ വീഴുന്നത്, അസാധ്യം ……

ലോക ക്രിക്കറ്റിന്റെ നെറുകയില്‍ അയാള്‍ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്ന, ഈ കാലത്ത് എങ്ങിനെയാണ് ഇന്ത്യ , അയാളുടെ കോണ്‍ട്രിബ്യൂഷന്‍ ഇല്ലാതെ ലോക കിരീടം തലയില്‍ ചാര്‍ത്തുന്നത്, ടീമില്‍ തന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടും, തന്റെ ബാറ്റുകളില്‍ നിന്നും ഉതിരുന്ന പവര്‍ ഹിറ്റുകള്‍ ഇല്ലാതെ, ഇന്ത്യ കിരീടം നേടിയാലും, അയാളെ ലോകം മാറ്റിയെഴുതുമെന്ന് ഉറപ്പാണ്.

അതാണ് ഇന്നത്തെ ലോകം, പക്ഷെ, അതിനയാള്‍ സമ്മതിക്കില്ല. ഉറച്ച മനോ ധാര്‍ദ്ധ്യത്തോട് കൂടി, ഇന്നയാള്‍ ICC 2020 വേള്‍ഡ് കപ്പിന്റെ ഫൈനലില്‍, ബാര്‍ബഡോസിലെ പിച്ചില്‍ നങ്കൂരമിട്ടപ്പോള്‍ , ഒലിച്ച് പോയത് പ്രോട്ടീസിന്റെ, എന്നും കൈയെത്തും ദൂരത്ത് പിടി വിട്ട് പോകുന്ന കിരീട വിജയമാണ്. സോറി പ്രോട്ടീസ്, ഈ കപ്പയാള്‍ക്ക് ഉയര്‍ത്തിയേ പറ്റൂ. കാരണം ലോക ക്രിക്കറ്റിന്റെ അനിവാര്യതയാണത്, കാവ്യ നീതിയാണത്. ഈ കിരീടം അയാള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം, ഞങ്ങള്‍ക്ക് നല്‍കുന്ന മനോ വീര്യം, അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ്, കോടി കണക്കിന് ജനങ്ങളുടെ സ്വപ്നമാണ്……

താങ്ക്യൂ ഇന്ത്യ, താങ്ക്യൂ വിരാട്, താങ്ക്യൂ ക്യാപ്റ്റന്‍ രോഹിത്, നിര്‍ണ്ണായകമായ സമയത്ത് വിക്കറ്റ് വീഴ്ത്തിയ ബ്രുമ്മയും, സൂര്യ കുമാര്‍ യാദവിന്റെ അവിശ്വസനീയമായ ആ ക്യാച്ചും ! മാരകം സൂര്യ….. എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും ആ ക്യാച്ച്. വെറുമൊരു ക്യാച്ചല്ല, തട്ടി തെറിപ്പിച്ചൊരു ഇന്ത്യയുടെ ലോക കപ്പാണ്, നീ ആ കൈകളില്‍ വീണ്ടും കോരിയെടുത്തത് താങ്ക്യൂ സൂര്യ കുമാര്‍ യാദവ്

എഴുത്ത്: റഫീഖ് അബ്ദുള്‍കരീം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍