ന്യുസിലാൻഡിനെതിരെ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ 153 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഓപണർ അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും, സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യ 10 ഓവറിൽ വിജയ സ്കോർ മറികടന്നു.
മലയാളി ആരാധകർക്ക് നിരാശയായി വീണ്ടും സഞ്ജു സാംസൺ. ഇന്നലെ നടന്ന മത്സരത്തിൽ താരം ഗോൾഡൻ ഡക്കായി. ആദ്യ മത്സരത്തിൽ 10 റൺസും, രണ്ടാം മത്സരത്തിൽ 6 റൺസും മാത്രമായിരുന്നു താരത്തിന്റെ സംഭാവന. അടുത്ത മാസം മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. അടുത്ത മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളർമാർ കൊടുത്തത്. ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, രവി ബിഷനോയ്, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും വീതവും, ഹർഷിത് റാണ ഒരു വിക്കറ്റും നേടി. ബാറ്റിംഗിൽ അഭിഷേക് ശർമ്മ 20 പന്തിൽ 7 ഫോറും 5 സിക്‌സും അടക്കം 68* റൺസാണ് താരം നേടിയത്. കൂടാതെ സൂര്യകുമാർ യാദവ് 26 പന്തിൽ 3 സിക്‌സും 6 ഫോറും അടക്കം 57 റൺസും, 13 പന്തിൽ 2 സിക്‌സും 3 ഫോറും അടക്കം 28 റൺസും നേടി ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്ച വെച്ചു.