MI VS PBKS: നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്; വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ; വിരാട് കൊഹ്‌ലിയെ കണ്ട് പഠിക്കണമെന്ന് ആരാധകർ

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ വീണ്ടും മോശമായ ബാറ്റിംഗ് പ്രകടനം നടത്തി പുറത്തായി രോഹിത് ശർമ്മ. 21 പന്തുകളിൽ നിന്നായി 2 ഫോറും 1 സിക്‌സും അടക്കം 24 റൺസായിരുന്നു താരത്തിന്റെ സംഭാവന. ഈ സീസണിൽ മൊത്തത്തിലായി താരം 329 റൺസ് മാത്രമാണ് നേടിയത്. ഇതോടെ താരത്തിന് നേരെ വൻ ആരാധകരോഷമാണ് ഉയരുന്നത്.

മുംബൈ ഇന്ത്യൻസിനായി സൂര്യകുമാർ യാദവ് 57 റൺസ് നേടി തിളങ്ങി. കൂടാതെ ഓപണർ റയാൻ റെക്കിൾട്ടൺ 27 റൺസും നേടി ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാൽ സൂര്യകുമാർ യാദവ് അല്ലാതെ വെടിക്കെട്ട് പ്രകടനം നടത്താൻ ബാക്കി വന്ന താരങ്ങൾക്ക് സാധിച്ചില്ല. ഇന്നത്തെ മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ തിലക്ക് വർമ്മ 1 റൺ നേടി പുറത്തായി.

പുറകെ വന്ന വിൽ ജാക്‌സ് 17 റൺസും, ഹർദിക് പാണ്ട്യ 26 റൺസും, നമന് ദീപ് 20 റൺസും നേടി. പഞ്ചാബിനായി അർശ്ദീപ് സിങ് 4 ഓവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി മികച്ച സ്പെൽ കാഴ്ച വെച്ചു. കൂടാതെ മാർക്കോ ജാൻസെനും വൈശാഖ് വിജയകുമാറും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.