തന്റെ ആഭ്യന്തര ഫോമിനെക്കുറിച്ചുള്ള ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പ്രസ്താവനയ്‌ക്കെതിരെ തുറന്ന് പറഞ്ഞ് വിദർഭ ക്രിക്കറ്റ് താരം കരുണ് നായർ. അജിത് അഗാർക്കർ പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ടെന്നും അത് താൻ അംഗീകരിക്കുന്നു എന്നും കരുൺ നായർ പറഞ്ഞിരിക്കുകയാണ്.
ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ പ്രഖ്യാപന വേളയിൽ, നായരുടെ ഫോമിനെക്കുറിച്ചും ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളെക്കുറിച്ചും അജിത് അഗാർക്കറോട് ചോദിച്ചു. നായരുടെ ബാറ്റിംഗ് മികവ് അംഗീകരിച്ച അഗാർക്കർ ഇന്ത്യൻ ടീമിൽ ഉള്ള പരിമിതമായ അവസരങ്ങളെക്കുറിച്ച് സംസാരിക്കുക ആയിരുന്നു.
കരുണ് നായർ അടുത്തിടെ RevSports-ന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. അജിത് അഗാർക്കറുടെ പ്രസ്താവന വ്യക്തമാണെന്നും ഒരു ദേശീയ സെലക്ടറിൽ നിന്ന് വ്യക്തമായ സന്ദേശം ലഭിക്കുന്നത് നല്ലതാണെന്നും കരുൺ നായർ അവകാശപ്പെട്ടു.
“വ്യക്തമായ ഒരു പ്രസ്താവന നൽകിയത് കണ്ടതിൽ സന്തോഷമുണ്ട്. അദ്ദേഹം കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു. അതിൽ നിന്ന് നമ്മൾ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ഉണ്ടെന്ന് മനസിലായി.”
“എന്നെ സംബന്ധിച്ചിടത്തോളം എങ്ങനെ ഇനിയും മെച്ചപ്പെടണം എങ്ങനെ അധ്വാനിച്ചാൽ ഇന്ത്യൻ ടീമിൽ എത്താമെന്നും മനസിലായി.” അദ്ദേഹം പറഞ്ഞു.
Read more
എന്തായാലൂം ഇന്ത്യയുടെ ഭാവി ടെസ്റ്റ് ടീമിൽ കരുൺ ഉറപ്പായിട്ടും ഇടം കണ്ടെത്തുമെന്ന് ഉറപ്പാണ്.