വരുന്ന ലോക കപ്പില്‍ അവനായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരം; ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായകമാവുന്ന താരം ആരാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മിന്നും ഫോണില്‍ നില്‍ക്കുമ്പോഴും മറ്റൊരു താരത്തിലേക്കാണ് ഇര്‍ഫാന്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യയാണ് ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായക താരം. ടീമിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ബാറ്റും പന്തും ചെയ്യാന്‍ കഴിവുള്ള താരത്തെ ടീമിന് അത്യാവശ്യമാണ്. ഹര്‍ദിക്കിനെപ്പോലുള്ള താരത്തെ കണ്ടെത്തുക വളരെ പ്രയാസമാണ്. ലോക ക്രിക്കറ്റില്‍ത്തന്നെ ഹര്‍ദിക്കിനെപ്പോലെയുള്ള താരങ്ങള്‍ ചുരുക്കമാണ്.

ആദ്യം അവന്‍ ബാറ്റിംഗിലാണ് മികവ് കാട്ടിയത്. വളരെ മനോഹരമായി ഷോട്ട് കളിക്കാന്‍ അവന് സാധിക്കുന്നു. ബോളിംഗിലും അവന്‍ തന്റെ ക്ലാസ് എന്തെന്ന് കാട്ടുന്നു. ഫോമിലേക്കെത്തിയാല്‍ തടുത്തുനിര്‍ത്താന്‍ വളരെ പ്രയാസമുള്ള താരമാണ് അവന്‍. ഓള്‍ഡ് ബോളില്‍ നല്ല ഷോട്ടുകള്‍ കണ്ടെത്താന്‍ അവന് സാധിക്കുന്നു. മറ്റ് ബാറ്റ്സ്മാന്‍മാര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ മിടുക്കുകാട്ടാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഇന്ത്യ ഭാവി നായകനെന്ന നിലയിലേക്ക് പരിഗണിക്കുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഇതിനോടകം താരം ടി20യില്‍ നായകനായി മാറിക്കഴിഞ്ഞു. വരുന്ന ഏകദിന ലോകകപ്പിന് ശേഷം രോഹിത് വഹിക്കുന്ന ആ സിംഹാസനവും ഹാര്‍ദ്ദിക്കിലേക്ക് വന്നു ചേരും.

Latest Stories

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി