ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഐപിഎൽ താത്കാലികമായി നിർത്തി വെച്ചേക്കും. ഇന്ന് ബിസിസിഐ അടിയന്തര യോഗം കൂടും. നിർത്തി വെക്കും എന്ന് തന്നെയാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗീക സ്ഥിരീകരണം ഉടൻ ലഭിക്കും. ഇന്നലെ നടന്ന പഞ്ചാബ് ഡൽഹി മത്സരം നിർത്തി വെച്ചിരുന്നു.
സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഐഎഎൻഎസ്സിനോട് പ്രതികരിച്ചത്.
Read more
നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല.