IPL 2025: ബുംറ അല്ല ഇന്ത്യൻ ടീമിൽ അവനെക്കാൾ കേമൻ ഒരുത്തനുണ്ട്, അത് ആരും അംഗീകരിക്കില്ല എന്ന് മാത്രം; അപ്രതീക്ഷിത പേരുമായി ആകാശ് ചോപ്ര

യുവ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെക്കുറിച്ചുള്ള ആകാശ് ചോപ്രയുടെ ഏറ്റവും പുതിയ പ്രസ്താവന വിവാദത്തിൽ. അടുത്തിടെ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിന് ശേഷം അർഷ്ദീപിനെ ജസ്പ്രീത് ബുംറയുമായി ചോപ്ര താരതമ്യപ്പെടുത്തി രംഗത്ത് എത്തുകയാണ് ചെയ്തത്.
ചില കാര്യങ്ങളിൽ അർഷ്ദീപ് സിംഗ് ഇതിനകം തന്നെ മുൻ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ മറികടന്നിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പോലും അവകാശപ്പെട്ടു. വിക്കറ്റ് വീഴ്ത്താനുള്ള കഴിവിന്റെ കാര്യത്തിൽ അർശ്ദീപ് തന്നെയാണ് ബുംറയെക്കാൾ മിടുക്കൻ എന്ന് ചോപ്ര പറഞ്ഞു.

അർഷ്ദീപ് സിംഗ് റൺസ് ചോർക്കുമെങ്കിലും വിക്കറ്റ് വീഴ്ത്തലിൻ്റെ കാര്യത്തിൽ ജസ്പ്രീത് ബുംറയേക്കാൾ മികച്ച പേസറാണ് അദ്ദേഹം എന്ന അഭിപ്രായമാണ് ചോപ്ര പറഞ്ഞത്. ന്യൂ ബോളിലും ഓൾഡ് ബോളിലും പന്തെറിയാബുൾ അർഷ്ദീപിൻ്റെ കഴിവിനെ ചോപ്ര പ്രശംസിച്ചു. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റിൻ്റെ വലിയ മുതൽക്കൂട്ടായി വിശേഷിപ്പിച്ചു.

അടുത്തിടെ ഐപിഎൽ 2025 മെഗാ ലേലത്തിൽ പഞ്ചാബ് 18 കോടി രൂപക്ക് അർശ്ദീപിനെ തിരികെ വാങ്ങുക ആയിരുന്നു. ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ ഇങ്ങനെ പറഞ്ഞു: “18 കോടി രൂപയ്ക്ക് അർഷ്ദീപിനെ വേണമെന്ന് അവർ തുടക്കത്തിൽ തന്നെ പറഞ്ഞു. അവൻ ഒരു നല്ല ബോളർ ആണ്. ഈ തുകക്ക് ലാഭമാണ് അദ്ദേഹത്തെ മേടിക്കുന്നത്.”

ചോപ്ര ഇങ്ങനെ കൂട്ടിച്ചേർത്തു, “പുതിയ പന്ത്, പഴയ പന്ത് രണ്ടിലും അർശ്ദീപ് മിടുക്കനാണ്. ബുംറക്ക് ശേഷം ആർക്കെങ്കിലും അത് സ്ഥിരതയോടെ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അത് അർഷ്ദീപാണ്. വാസ്തവത്തിൽ, വിക്കറ്റ് വീഴ്‌ത്തലിൻ്റെ കാര്യത്തിൽ അദ്ദേഹം ബുംറയെക്കാൾ മുന്നിലാണ്. ”

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍