ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സ്റ്റാര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വിദൂരമല്ല. ഐപിഎല്‍ 2024 ലേലത്തിന് മുന്നോടിയായുള്ള നാല് ദിവസത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ഡല്‍ഹി താരം ഇപ്പോള്‍ കൊല്‍ക്കത്തയിലാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലി ഇന്ത്യാ ടുഡേയോട് പന്തിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. 26-കാരന്‍ ‘നല്ല ഫോമിലാണ്’ എന്നും ഐപിഎല്‍ 2024 പതിപ്പില്‍ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഋഷഭ് പന്ത് നല്ല ഫോമിലാണ്. അടുത്ത സീസണ്‍ മുതല്‍ അവന്‍ കളിക്കും. നവംബര്‍ 11 വരെ അദ്ദേഹം ഇവിടെയുണ്ട്. വരാനിരിക്കുന്ന ലേലങ്ങള്‍ കണക്കിലെടുത്ത് പന്ത് ടീമിന്റെ ക്യാപ്റ്റനായതിനാല്‍ ടീമിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തി- ഗാംഗുലി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
Read more
ക്യാമ്പിനിടെ ആരാധകരുമായി സെല്‍ഫിയെടുക്കുന്ന ഋഷഭ് പന്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഋഷഭ് പന്ത് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2022 ഡിസംബറില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഗുരുതരമായ ഒരു റോഡ് അപകടത്തില്‍ പെട്ടു. തുടര്‍ന്ന് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം രണ്ട് മാസത്തിലേറെ കിടപ്പിലായിരുന്നു.