ഐപിഎല്‍ 2024: ലേലത്തിന് മുന്നേ മുംബൈയ്ക്ക് ഞെട്ടല്‍, സൂപ്പര്‍ താരം ടീം വിട്ടു

ഐപിഎല്‍ 2024 ലേലത്തിന് മുന്നോടിയായി, മുംബൈ ഇന്ത്യന്‍സ് (എംഐ) തങ്ങളുടെ ബോളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം ഫ്രാഞ്ചൈസി വിടുന്നതായി പ്രഖ്യാപിച്ചു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബോണ്ട് ബോളിംഗ് പരിശീലകനായിരുന്ന കാലത്ത് മുംബൈ നാല് തവണ ഐപിഎല്‍ ജേതാക്കളായി.

കഴിഞ്ഞ ഒമ്പത് സീസണുകളില്‍ എംഐ വണ്‍ ഫാമിലിയുടെ ഭാഗമാകാന്‍ അവസരമൊരുക്കിയതിന് അംബാനി കുടുംബത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തിനകത്തും പുറത്തും ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉള്ള ഒരു അവിശ്വസനീയമായ അനുഭവമായിരുന്നു അത്.

കളിക്കാരും സ്റ്റാഫും ആയ നിരവധി മികച്ച ആളുകളുമായി പ്രവര്‍ത്തിക്കാനും ശക്തമായ ബന്ധം പുലര്‍ത്താനും എനിക്ക് ഭാഗ്യമുണ്ടായി. ഞാന്‍ അവരെയെല്ലാം മിസ് ചെയ്യുന്നു, ഭാവിയില്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. അവസാനമായി എംഐ പള്‍ട്ടന്റെ പിന്തുണക്കും നന്ദി-
എംഐ ഉടമകള്‍ക്കും അവരുടെ ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ബോണ്ട് പറഞ്ഞു:

2015ലാണ് ബോണ്ട് ടീമിന്റെ ബോളിംഗ് പരിശീലകനായി ചുമതലയേറ്റത്. തുടര്‍ന്ന് 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ എംഐയുടെ കിരീട വിജയങ്ങളിലും പങ്കാളിയായി.