IPL 2024: നമ്മളെ ഒന്നും ആര്‍ക്കും വേണ്ടാലോ.., ഡ്രസിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞ് ഹാര്‍ദ്ദിക്, പഴി രോഹിത്തിന്

ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയതും, സ്വന്തം ആരാധകര്‍ തന്നെ തനിക്ക് എതിരായതും മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാനസികമായി തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍. മത്സര ശേഷമുള്ള ഡ്രസിംഗ് റൂമിലെ ചര്‍ച്ചക്കിടെ നിരാശ സഹിക്കാനാവാതെ ഹാര്‍ദിക് കരഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക്കിന് പൂര്‍ണ്ണ പിന്തുണ ടീം മാനേജ്മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി താരത്തെ മാനസമാക്കി തളര്‍ത്തിയിരിക്കുകയാണ്.

രോഹിത്തിന്റെ അനാവശ്യ ഇടപെടലാണ് ഹാര്‍ദ്ദിക്കിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. മത്സരശേഷം കെട്ടിപ്പിടിച്ചപ്പോള്‍ രോഹിത് ഇഷ്ടപ്പെടാത്ത രീതിയില്‍ ഹാര്‍ദിക്കിനെ ശകാരിക്കുകയും ദേഷ്യത്തോടെ സംസാരിക്കുന്നതും കാണാനായിരുന്നു. ഒപ്പം ഹാര്‍ദിക്കിനെ ഒഴിവാക്കി രോഹിത് സച്ചിനോടും ബുംറയോടും യുവതാരങ്ങളോടും സംസാരിച്ചതും വിവാദത്തിന് കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യാ രോഹിത് ശര്‍മ്മയ്ക്ക് പകരം ടീം ക്യാപ്റ്റന്‍ ആയതോടെ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോഴും തുടരുന്നത്. ആരാധകരുടെ അസ്വസ്ഥതക്കും താരങ്ങള്‍ തമ്മിലുള്ള പിണക്കത്തിലേക്കുമെല്ലാം നയിച്ചത് മാനേജ്‌മെന്റിന്റെ ഈ നീക്കമാണ്. എന്നാല്‍ മത്സരശേഷം നടത്തിയ പ്രതികരണത്തില്‍ പൊള്ളാര്‍ഡ് ഹാര്‍ദിക്കിനെയാണ് പിന്തുണച്ചത്.

ഹാര്‍ദ്ദിക്കിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തു. മുംബൈ ടീമില്‍ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറുമില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിം ഡേവിഡ് മുമ്പ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാര്‍ദിക്കിന് മുന്‍പ് ബാറ്റിംഗിന് ഇറങ്ങിയത്.

ടീം എന്ന നിലയില്‍ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാര്‍ദിക്കിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല- പൊള്ളാര്‍ഡ് പറഞ്ഞു.