ഐപിഎല്‍ 16ാം സീസണില്‍ രാജസ്ഥാന്‍ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ സാധിക്കാതെ പോയ നായകന്‍ സഞ്ജു സാംസണിനെ റോയല്‍സ് വരും സീസണില്‍ നായകസ്ഥാനത്തുനിന്ന് നീക്കിയേക്കും. അടുത്തവര്‍ഷം ഒരു പക്ഷേ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ട്‌ലര്‍ക്കായിരിക്കും നായക ചുമതല.
നേരത്തെ റോയല്‍സ് മാനേജ്‌മെന്റ് സ്റ്റീവ് സ്മിത്തിനോട് ചെയ്തത് സഞ്ജുവിനോടും ആവര്‍ത്തുമെന്നാണ് മനസിലാക്കേണ്ടത്. സഞ്ജുവിന് മുമ്പ് റോയല്‍സിന്റെ നായകനായിരുന്ന സ്മിത്തിനെ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ നായക സ്ഥാനത്തുനിന്നല്ല ടീമില്‍നിന്നു തന്നെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും സഞ്ജുവിനെ ടീമില്‍നിന്ന് മാറ്റാന്‍ സാധ്യതയില്ലെന്ന് ആശ്വസിക്കാം.
44 മല്‍സരങ്ങളിലാണ് സഞ്ജു ഇതുവരെ റോയല്‍സ് ടീമിനെ നയിച്ചത്. ഇതില്‍ 21 കളികളില്‍ റോയല്‍സ് ജയിച്ചപ്പോള്‍ 23 എണ്ണം തോറ്റു. വിജയശതമാനം 47.72. സഞ്ജുവിനേക്കാള്‍ റെക്കോഡുള്ള നായകനായിരുന്നു സ്മിത്ത്. 27 കളികളില്‍ ക്യാപ്റ്റനായ അദ്ദേഹത്തിനു 15 ജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. 11 മല്‍സരങ്ങളില്‍ തോറ്റു. വിജയശതമാനം 57.69.
Read more
2021ലെ സീസണിനു മുന്നോടിയായിട്ടാണ് സഞ്ജു സാംസണിനെ ക്യാപ്റ്റനായി റോയല്‍സ് പ്രഖ്യാപിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ റോയല്‍സിന് പ്ലേഓഫ് സാധ്യത സ്വപ്‌നം മാത്രമാണ്. അതിനാല്‍ തന്നെ ടീം മാനേജ്‌മെന്റ് മികച്ച റെക്കോഡുള്ള സ്മിത്തിനോട് ചെയ്തത് വെച്ച് നോക്കുമ്പോള്‍ സഞ്ജുവിനോടും മറിച്ചൊന്നു ചെയ്യാന്‍ സാധ്യതയില്ല.