തീര്‍ത്തും ശോകമായി രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി, ഈ പിഴവിന് വലിയ വില കൊടുക്കേണ്ടി വരും

മൊഹ്‌സിന്‍ ഖാന്‍, ലാസ്റ്റ് രണ്ടോവറില്‍ 11 റണ്‍സ് സേവ് ചെയ്തു മുംബൈ ഇന്ത്യന്‍സിനെ വീണ്ടും എയറില്‍ നിര്‍ത്തി.. ആരും കളിച്ചാലും സൂര്യകുമാര്‍ വധേര സഖ്യം കൂടാരം കയറിയാല്‍ ഇപ്പോഴും മുംബൈ ഇന്ത്യന്‍സ് തല്‍സ്ഥിതി തുടരുകയാണ്. പെട്ടെന്നുള്ള 3 വിക്കറ്റ് നഷ്ടത്തില്‍ നിന്നും ക്രൂണാല്‍ പാണ്ഡ്യയും സ്റ്റോയിനിസും ചേര്‍ന്ന് ലക്‌നൗ സൂപ്പര്‍ ജെയന്റിനിനെ കരകയറ്റി മുന്നോട്ട് നയിക്കുന്നു.

ഇപ്പോഴും മുംബൈ ഇന്ത്യന്‍സില്‍ ആരാണ് ലാസ്റ്റ് ഓവറുകല്‍ എറിയേണ്ടതെന്ന കണ്‍ഫ്യുഷനിലാണ് രോഹിത് ശര്‍മ്മാജീ എന്ന ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഏതൊക്കെ ടീമില്‍ കളിച്ചാലും നിര്‍ണ്ണായക സമയത്ത് തല്ലു വാങ്ങുന്ന ക്രിസ് ജോര്‍ഡന്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനും പണി കൊടുത്തു. മുമ്പ് ജോര്‍ദനിലൂടെ ബാംഗ്ലൂര്‍ ചെന്നൈ ടീമുകള്‍ അനുഭവിച്ചതാണ് ഇതെല്ലാം .

മിനിമം തല്ലു കിട്ടിയ ക്രിസ് ജോര്‍ഡന്‍ പതിനെട്ടാം ഓവറാണ് ഇന്നലെ രണ്ടാം സ്ഥാനം ലക്ഷ്യമാക്കി കുതിച്ചു മുംബൈ ഇന്ത്യന്‍സിനെ ആ ഓവറില്‍ 24 റണ്‍സ് വഴങ്ങി സ്പീഡ് ബ്രേക്കര്‍ ഉപയോഗിച്ചെന്നപോലെ പിടിച്ചു കെട്ടിയത്. ലാസ്റ്റ് 3 ഓവറില്‍ മുംബൈ ഇന്ത്യന്‍സ് വഴങ്ങിയ 54 റണ്‍സാണ് തോല്‍പിച്ചത്.

അതേസമയം, മുംബൈ ഇന്ത്യന്‍സിന് ലാസ്റ്റ് 3 ഓവറില്‍ വേണ്ടിയിരുന്നത് 39 റണ്‍സ് മാത്രം. ബിഗ് ഹിറ്റിനുശേഷിയുള്ള ടിം ഡേവിഡ് കാമറൂണ്‍ ഗ്രീന്‍ സഖ്യത്തിന് താരതമ്യേന പുതുമുഖമായ മൊഹ്‌സിന്‍ ഖാന്‍ എന്ന ബൗളറുടെ ബോളിനെ തൊടാനെ കഴിഞ്ഞുള്ളു. ഇതോടെ ഒരു കളിമാത്രം ബാക്കി നില്‍ക്കെ നെറ്റ് റണ്‍റേറ്റില്‍ മൈനസ് പോയന്റില്‍ നില്ക്കുന്ന മുംബൈ ഇന്ത്യന്‍സിന് അടുത്ത കളി നിര്‍ണ്ണായകമാണ്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഇന്നലെ തീര്‍ത്തും ശോകമായിരുന്നു. ലക്‌നൗ പിച്ചില്‍ പോലും ബൗളേഴ്‌സിനേ കൃത്യമായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെടുന്നു. കാമറൂണ്‍ ഗ്രീന്‍ എന്ന ബൗളറെ സ്റ്റോയിനിസിനെതിരേ എറിയിക്കാനുള്ള ഭയമാണ് ക്രിസ് ജോര്‍ഡനെ പതിനെട്ടാം ഓവര്‍ എറിയിക്കാന്‍ മുഖ്യ കാരണം.

പതിവിന് വിരുദ്ധമായി രോഹിത് ഇഷാന്‍ സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 11 ഓവറില്‍ 100 റണ്‍സ് മറികടന്നു. ലക്‌നൗ സൂപ്പര്‍ ജെയന്റ് മോശം ഫീല്‍ഡിങിലൂടെ ഈ സമയത്ത് നിര്‍ലോഭം റണ്‍സ് വിട്ടുകൊടുക്കുന്ന കാഴ്ച കാണാമായിരുന്നു. സൂര്യകുമാര്‍യാദവ് വധേര മാരേ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ ഔട്ടാക്കിയിടത്തുനിന്നും ലക്‌നൗ കളി തിരിച്ചു.

പത്തൊമ്പതാം ഓവറില്‍ കൈവിട്ട കളി ലാസ്റ്റ് ഓവറില്‍ മൊഹ്‌സിന്‍ ഖാന്‍ എണ്ണംപറഞ്ഞ ബോളിലൂടെ തിരിച്ചു വാങ്ങി. ഇതോടെ ഗുജറാത്ത് ഒഴികെയുള്ള ടീമുകളുടെ പ്ലേയോഫ് കണ്‍ഫ്യൂഷന്‍ തുടരുന്നു.

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍