ഐപിഎല്ലില്‍ ചരിത്ര നേട്ടവുമായി നരെയ്ന്‍, പ്രതിഫലത്തില്‍ മാന്ത്രിക സംഖ്യ പിന്നിട്ടു!

ഐപിഎല്‍ ചരിത്രത്തില്‍ 100 കോടി ശമ്പളം നേടുന്ന രണ്ടാമത്തെ മാത്രം വിദേശ താരമായി വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍. ഇതുവരെ വരെ കളിച്ച ഐപിഎല്‍ സീസണുകളില്‍ നിന്നും നരെയ്നു ലഭിച്ച ശമ്പളം 95.2 കോടി രൂപയാണ്. 2022 സീസണിനു മുമ്പ് ആറു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയത്. ഇതോടെയാണ് നരെയ്ന്റെ ശമ്പളം 100 കോടി പിന്നിട്ടത്.

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനൊപ്പമാണ് നരെയ്‌നും എത്തിയിരിക്കുന്നത്. അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച എബിഡി ഇനി ഐപിഎല്ലില്‍ ഉണ്ടാവില്ല.

IPL 2021: Sunil Narine made victory over RCB look easier, says KKR skipper  Eoin Morgan - Firstcricket News, Firstpost

തുടര്‍ച്ചയായി 11ാമത്തെ വര്‍ഷമാണ് 33-കാരനായ നരെയ്ന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടിയാണ് കഴിഞ്ഞ 10 വര്‍ഷവും സുനില്‍ നരെയ്ന്‍ കളിച്ചത്. 134 മല്‍സരങ്ങളില്‍ നിന്നും 954 റണ്‍സും 143 വിക്കറ്റുകളും നരെയ്ന്‍ നേടിയിട്ടുണ്ട്.

IPL 2019 Final, MI vs CSK: Peripheral awareness makes both MS Dhoni and  Rohit Sharma special captains, says Sachin Tendulkar - Firstcricket News,  Firstpost

ഐപിഎല്ലിലെ ശമ്പളക്കണക്കില്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയാണ് മുന്നില്‍. 152.8 കോടി രൂപയാണ് ധോണി ഇതുവരെ കൈപ്പറ്റിയിട്ടുള്ളത്. രോഹിത് ശര്‍മ്മ (146.6 കോടി), വിരാട് കോഹ്ലി (143.2 കോടി), സുരേഷ് റെയ്ന (110.7 കോടി), എബിഡി (102.5 കോടി) എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍. ഇവര്‍ക്ക് പിന്നിലായാണ് നരെയ്നും എത്തിയിരിക്കുന്നത്.