'ഗ്രൗണ്ടില്‍ 11 ഫീല്‍ഡര്‍ക്ക് പകരം 20 പേരുള്ളതായി എനിക്ക് തോന്നി'; അനുഭവം പറഞ്ഞ് പൂരന്‍

ഐ.പി.എല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ അവസാന ബോള്‍ വരെ കാത്തിരിക്കേണ്ടി വന്നു കിംഗ്സ് പഞ്ചാബിന് വിജയം കൈപ്പിടിലൊതുക്കാന്‍. ബാംഗ്ലൂരിനെതിരെ ജയിക്കാന്‍ അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെയും പഞ്ചാബിന് കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. അഞ്ചാം പന്തില്‍ ഗെയ്ല്‍ പുറത്തയാതിന് പിന്നാലെ എത്തിയ നിക്കോളാസ് പൂരനാണ് ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിക്‌സടിച്ച് പഞ്ചാബിന് ജയം സമ്മാനിച്ചത്. ഐ.പി.എല്‍ പ്രേമികള്‍ ഏറെ സമ്മര്‍ദ്ദത്തോടെ കണ്ട ഓവര്‍ തനിക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൂരന്‍.

“അവസാന ഓവര്‍ ശരിക്കും ഡല്‍ഹിക്കെതിരെയുള്ള സൂപ്പര്‍ ഓവര്‍ പോരാട്ടം പോലെയാണ് എനിക്ക് തോന്നിയത്. ആ കളിയില്‍ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മതിയായിരുന്നിട്ടും മത്സരം ടൈ ആവുകയായിരുന്നു. പിന്നീട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയും ചെയ്തു. ഒരുപാട് കാര്യങ്ങളാണ് ബാംഗ്ലൂരിനെതിരെ അവസാന പന്ത് കളിക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അത്തരമൊരു പൊസിഷനില്‍ എത്താന്‍ എനിക്ക് തീരെ താത്പര്യം ഇല്ലായിരുന്നു. ഫീല്‍ഡില്‍ 11 ഫീല്‍ഡര്‍ക്ക് പകരം 20 പേരുള്ളതായിട്ടാണ് എനിക്ക് തോന്നിയത്” പൂരന്‍ പറഞ്ഞു.

ഗെയ്‌ലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്നും പൂരന്‍ പറഞ്ഞു. “തുടക്കത്തില്‍ പതിയെ കളിക്കാനുള്ള ഗെയിലിന്‍റെ തീരുമാനം മികച്ചതായിരുന്നു. കാരണം ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം കുറച്ചുകാലം വിട്ടുനില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. തുടക്കത്തില്‍ ക്ഷമയോടെ കളിച്ച ശേഷം അടിച്ചു തകര്‍ക്കുന്ന രീതി തന്നെയാണ് ഗെയ്ല്‍ ഈ മത്സരത്തിലും പിന്തുടര്‍ന്നത്” പൂരന്‍ പറഞ്ഞു.

ഓപ്പണറായി ഇറങ്ങിയിരുന്ന ഗെയ്ല്‍ ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം നമ്പരിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. മത്സരത്തില്‍ ഗെയ്ല്‍ 45 ബോളില്‍ 5 സിക്സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സും നേടി. നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

Latest Stories

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി