ചെന്നൈ, പഞ്ചാബ്, രാജസ്ഥാന്‍ പുറത്ത്; മറ്റ് ടീമുകളുടെ സാദ്ധ്യതകള്‍ ഇനി ഇങ്ങനെ

ഐ.പി.എല്‍ പ്ലേഓഫിലേക്കുള്ള ടീമുകളുടെ പ്രവേശനം പ്രവചനാതീതമായിരിക്കുകയാണ്. ജയത്തിനൊപ്പം നെറ്റ് റണ്‍റേറ്റും കനിയണമെന്ന അവസ്ഥയാണ് പലര്‍ക്കും. നിലവില്‍ മുംബൈ മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചിട്ടുള്ളത്. അവര്‍ സര്‍വ്വാധിപരായി ഒന്നാം സ്ഥാനത്തുണ്ട് താനും. ഇനിയുള്ള മത്സരം തോറ്റാലും മുംബൈയ്ക്ക് ഒന്നും പോകാനില്ല. എന്നാല്‍ മുംബൈയുടെ ജയം മൂന്നു ടീമുകള്‍ക്ക് ഏറെ അനിവാര്യമാണ്.

ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത ടീമുകള്‍ക്കാണ്  ഹൈദരാബാദിന്റെ തോല്‍വി ആവശ്യമായി വന്നിരിക്കുന്നത്. നിലവില്‍ ചെന്നൈ, പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളാണ് പ്ലേഓഫില്‍ നിന്ന് പുറത്തായിരിക്കുന്നത്. കൊല്‍ക്കത്ത 14 മത്സരവും പൂര്‍ത്തിയാക്കിയപ്പോള്‍  14 പോയിന്റുമായി നാലാമതുണ്ട്. മുംബൈ,ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചാണ് കൊല്‍ക്കത്തയുടെ ഭാവി. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫില്‍ കയറാം. ഇല്ലെങ്കില്‍ റണ്‍റേറ്റിനു കാത്തു നില്‍ക്കണം.

ഡല്‍ഹി ഇന്ന് ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിലെത്തും. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും പ്രതീക്ഷയുണ്ട്. ഹൈദരാബാദിന് മുംബൈയ്‌ക്കെതിരെ ജയിക്കുക തന്നെ വേണം. നെറ്റ് റണ്‍റേറ്റ് അവര്‍ക്കിപ്പോള്‍ അനുകൂലമാണ് (+0.555).

RCB vs DC Dream11 Team Prediction - Check My IPL Dream11 Team, Best players list of today

ബാംഗ്ലൂരിന് ഇന്ന് ഡല്‍ഹിയെ തോല്‍പിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിലെത്താം. മുംബൈ ഹൈദരാബാദിനെ തോല്‍പിച്ചാലും പ്ലേഓഫ് ഉറപ്പാണ്. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരെക്കാള്‍ പിന്നോട്ടു പോവാത്ത തോല്‍വിയാണെങ്കിലും ബാംഗ്ലൂരിന് പ്ലേഓഫ് സാദ്ധ്യതയുണ്ട്. ഇന്ന് അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഡല്‍ഹി-ബാംഗ്ലൂര്‍ പോരാട്ടം. നാളെ ഷാര്‍ജയിലാണ് മുംബൈ-ഹൈദരാബാദ് മത്സരം.