ഫിനിഷറായിട്ടാണോ ഉദേശിച്ചത്, നീ ബാറ്റ് ചെയ്യേണ്ട ടീമിൽ നിന്നോ; സഞ്ജുവിനെ കളിപ്പിക്കേണ്ടല്ലോ അപ്പോൾ: ട്രോൾ പൂരം

ഞായറാഴ്ച  അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ ഓപ്പണർ റുതുരാജ് ഗെയ്ക്‌വാദ് ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരമിറങ്ങിയ ദീപക്ക് ഹൂഡയാകട്ടെ അവസരത്തിനൊത്ത് ഉയരുകയും ചെയ്തു. പരിക്കേറ്റ താരത്തെ എന്തിനാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്നാണ് ഉയരുന്ന ചോദ്യം.

ദീപക് ഹൂഡ ആദ്യ കുറച്ച് പന്തുകളിൽ പതറിയെങ്കിലും പിന്നെ ചാർജ് ആയി. ഇഷാൻ- ഋതുരാജ് കൂട്ടുകെട്ട് വരുമെന്ന് പ്രതീക്ഷിച്ചവർക്ക് അത്ഭുതമായിട്ടാണ് ദീപക്ക് ഇറങ്ങിയത്. ഇനി ടീം മാനേജ്മെന്റിന്റെ വേറിട്ട തന്ത്രമാണോ ഇതെന്ന് ആളുകൾ കരുതി. എന്നാൽ മൂന്നാമതും നാലാമതും ഒന്നും താരം ഇറങ്ങിയില്ല. ഇതോടെയാണ് ട്രോളുകളിൽ താരം നിറഞ്ഞത്.

ഗെയ്‌ക്‌വാദ് ഓപ്പൺ ചെയ്യാൻ പോകുന്നില്ലെങ്കിൽ, മധ്യ ഓവറുകളിൽ ബാറ്റിംഗിൽ കൂടുതൽ പരിചയസമ്പന്നനായ സഞ്ജു സാംസണെ പോലെയുള്ള ഒരാളെ എന്തുകൊണ്ട് ഇന്ത്യ കളിപ്പിക്കില്ല എന്ന് എല്ലാവരും ചോദിക്കുന്നു.

പ്ലെയിങ് ഇലവൻ പ്രഖ്യാപിക്കുമ്പോൾ പരിക്കേറ്റ താരത്തെ കളിപ്പിക്കാമോ എന്നും ആളുകൾ ചോദിക്കുന്നു. മിടുക്കന്മാർ ആയിട്ടുള്ള താരങ്ങൾ പുറത്തുള്ളപ്പോൾ എന്തിനാണ് ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എന്നും ആളുകൾ ചോദിക്കുന്നു.