ഇന്ത്യ ന്യൂസിലാന്‍ഡിനോട് തോല്‍ക്കുന്നവര്‍, എന്നാല്‍ പാകിസ്ഥാന്‍ കിവികളുടെ ചിറകരിയുമെന്ന് അക്തര്‍

ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങളെക്കുറിച്ച് വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍താരം ശുഐബ് അക്തര്‍. ന്യൂസിലാന്‍ഡ് ടീമിനു പാകിസ്താനെ ഭയമാണെന്നും മികച്ച റെക്കോര്‍ഡാണ് അവര്‍ക്കെതിരേ തങ്ങളുടേതെന്നും ഷുഐബ് അക്തര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരേ ജയിക്കുന്നവരും ന്യൂസിലാന്‍ഡിനോടു തോല്‍ക്കുന്നവരുമാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കിയാല്‍ അവര്‍ ഞങ്ങള്‍ക്കെതിരേ പരിഭ്രമിക്കുന്നതായി കാണാം.

പാക് ടീമിനെതിരേ ന്യൂസിലാന്‍ഡിന്റെ റെക്കോര്‍ഡ് മോശമാണ്. ഞങ്ങളോടു അവര്‍ ഒരുപാട് പരാജയപ്പെട്ടിട്ടുമുണ്ട്. ഇത്തവണ സെമി ഫൈനലില്‍ എന്തു സംഭവിക്കുമെന്നു നമുക്കു കാത്തിരുന്നു കാണാം.

Read more

ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തേ തീരൂ. ബോള്‍ ബൗണ്‍സ് ചെയ്യുന്നത് ഇരുവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഷാര്‍ജ, ദുബായ് എന്നീവിടങ്ങളിലെ പിച്ചുകള്‍ പോലെയല്ല ഇവിടുത്തേത്. ബോള്‍ വളരെയധികം ബൗണ്‍സ് ചെയ്യുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.