അപൂർവങ്ങളിൽ അപൂർവ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ ന്യൂസിലൻഡ് താരങ്ങൾ, ക്രിക്കറ്റ് ലോകത്തെ റെക്കോഡിന് ഉടമകൾ; ആർക്കും സ്വപ്നം പോലും കാണാത്ത നേട്ടം

ഇന്ത്യൻ താരം ഭഗവത് ചന്ദ്രശേഖറും ന്യൂസിലൻഡ്താരം ക്രിസ് മാർട്ടിനും തമ്മിൽ എന്താണ് ബന്ധം? വളരെ വ്യത്യസ്തമായ കാലഘട്ടത്തിൽ ക്രിക്കറ്റ് കളിച്ച ഇരുതാരങ്ങളും അപൂർവ്വമായ ഒരു റെക്കോർഡ് പങ്കിടുന്നു.മാർട്ടിൻ 233 വിക്കറ്റുകൾ നേടിയപ്പോൾ എടുത്ത റൺസ് 123 ,ഭഗവത് ആകട്ടെ 242 റൺസുകൾ നേടിയപ്പോൾ എടുത്തത് 167 വിക്കറ്റുകൾ മാത്രം.അതെ,ക്രിക്കറ്റിൽ റൺസിനെക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയ അപൂർവമായ റെക്കോർഡിന് ഉടമകളാണ്‌ രണ്ടാളും .

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 1974 ഡിസംബർ 10 നാണ് ക്രിസിന്റെ ജനനം.ഫാന്റം എന്ന പേരിൽ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന താരം മിടുക്കനായ ഒരു ബൗളർ ആയിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ ആണ് താരം കൂടുതൽ തിളങ്ങാൻ സാധ്യത എന്നതിനാൽ തന്നെ ആ ഫോർമാറ്റിൽ ആയിരുന്നു താരത്തെ ടീം കൂടുതലും ആശ്രയിച്ചിരുന്നത് .മികച്ച ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞിരുന്ന ക്രിസ് ന്യൂസിലൻഡിനായി 200 ലധികം ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തുന്ന ഏഴാമത്തെ മാത്രം താരമാണ്.

തനിക്ക് എല്ലാ ഫോർമാറ്റുകളും വഴങ്ങുമെന്ന് പലവട്ടം പറഞ്ഞ താരം ഏകദിന ടീമിൽ പലപ്പോഴും പകരക്കാരുടെ നിലയിലായിരുന്നു.ന്യൂസിലാൻഡ് കണ്ട മികച്ച ക്രിക്കറ്റ് താരത്തിനുള്ള ആദ്യത്തെ റിച്ചാർഡ് ഹാർഡ്ലി അവാർഡ് സ്വന്തമാക്കിയതും ക്രിസ് തന്നെയാണ്.ഇതെല്ലം ഉണ്ടെങ്കിലും വാലറ്റക്കാർ സാധാരണ കളിക്കുന്ന രീതിയിൽ ഒരു മികച്ച കാളി കളിക്കാൻ പോലും ക്രിസിന് സാധിച്ചിരുന്നില്ല.അതിനാൽ തന്നെ മോശം ബാറ്റിങ്ങിന്റെ പേരിലാണ് മികച്ച ബൗളിംഗ് റെക്കോർഡ് ഉള്ള താരം കൂടുതൽ അറിയപ്പെട്ടത് .തുടർച്ചായി രണ്ട് മത്സരങ്ങളിൽ ഡയമണ്ട് ഡക്ക് (ഒരു പന്തും നേരിടാതെ റൺ ഒന്നും എടുക്കാതെ ആദ്യ പന്തിൽ റൺ ഔട്ട് ആയി പുറത്തായ റെക്കോർഡും ) താരത്തിന് സ്വന്തമാണ്

പോളിയോ ബാധിച്ച് തളർന്നുപോയ കൈയുമായി ആറാം വയസിൽ തളർന്നിരുന്ന ഒരു കുട്ടി,സാധ്യമായ എല്ലാ ചികിത്സയും നടത്തി പത്താം വയസിൽ അവൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.ക്രിക്കറ്റ് ആണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ ഭഗവത് പന്തുമായി ഗ്രൗണ്ടിൽ ഇറങ്ങി,പലതരം ബൗളിംഗ് പരീക്ഷങ്ങൾ നടത്തി അവസാനം ലെഗ് സ്പിന്നർ ആയി.ഇന്ത്യൻ മണ്ണിൽ സ്പിൻ കൊണ്ട് എതിരാളികളെ കറക്കി വീഴ്ത്തിയ താരം ടീമിലെ സ്ഥിര സാന്നിദ്ധ്യമായി .

പിന്നീട് ഇന്ത്യയുടെ ചരിത്രപരമായ ഇംഗ്ലണ്ടിലെ ആദ്യത്തെ ടെസ്റ്റ് വിജയത്തിന് പിന്നിലെ കാരണമായി.ഇന്ത്യയുടെ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് വിസ്ഡൺ ആ നേട്ടത്തെ വിലയിരുത്തിയത്.തുടർച്ചയായ മികച്ച പ്രകടനങ്ങൾ 1972 ലെ വിസ്ഡൺ അവാർഡും നേടാൻ സഹായിച്ചു.ഇന്ത്യയുടെ ഓസ്ട്രേലിയ,പാകിസ്ഥാൻ ടെസ്റ്റ് സീരിസിലെ വിജയത്തിന് കാരണക്കാരനും ഭഗവത് ആയിരുന്നു.ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിൻ ബൗളർ ആയിരിന്നു 1960 മുതൽ 1975 വിരമിക്കും വരെ സ്പിൻ വിഭാഗത്തെ നയിച്ചിരുന്നത്.അമ്പയറിന്റെ മോശം തീരുമാനങ്ങളാണ് പലപ്പോഴും കൂടുതൽ വിക്കറ്റുകൾ നേടുന്നതിൽ നിന്ന് താരത്തെ തടഞ്ഞത്.

Latest Stories

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം