IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ ഇന്ത്യ. വെടിക്കെട്ട് പ്രകടനങ്ങളുമായി ബാറ്റ്‌സ്മാന്മാർ നിറഞ്ഞാടിയെങ്കിലും ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് ആ മികവ് കാട്ടാൻ സാധിക്കാതെ പോയി. ആദ്യ ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 248 റൺസ് നേടിയിരിക്കുകയാണ്. 125 റൺസ് കൂടെ നേടിയാൽ ആദ്യ ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് സ്വന്തമാക്കും.

ഇംഗ്ലണ്ടിനായി ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ സാക്ക് ക്രൗളി 65 റൺസും, ബെൻ ഡാക്കറ്റ് പുറത്താകാതെ 144 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെക്കുകയാണ്. കൂടാതെ താരത്തിന് മികച്ച പിന്തുണയുമായി ജോ റൂട്ടും 11* നിൽക്കുന്നുണ്ട്.

എന്നാൽ ഇന്ത്യൻ താരം യശസ്‌വി ജയ്‌സ്വാളിനെതിരെയാണ് ഇപ്പോൾ കൂടുതൽ വിമർശനങ്ങൾ ഉയരുന്നത്. ബെനിന്റെ വിക്കറ്റ് എടുക്കാൻ സാധിക്കുമായിരുന്നു നിർണായക ക്യാച്ച് അവസരം താരം കളഞ്ഞിരിക്കുകയാണ്. കൂടാതെ ആദ്യ ടെസ്റ്റിൽ ഉടനീളമായി താരം വേറെ 3 ക്യാച്ചുകളും പാഴാക്കിയിരുന്നു. ഇതോടെ ഒരു ടെസ്റ്റിൽ തന്നെ 4 ക്യാച്ചുകൾ പാഴാക്കിയ ആദ്യ ഇന്ത്യൻ താരമായി മാറാൻ യശസ്‌വി ജയ്‌സ്വാളിനു സാധിച്ചു.

Latest Stories

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ